മെസ്സിയുടെ പരിക്ക് ഇപ്പോഴായത് നന്നായി:ആശ്വാസം കൊണ്ട് ഡി മരിയ
സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.കഴിഞ്ഞ നാഷ് വില്ലെ എസ്സിക്കെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു ലയണൽ മെസ്സിക്ക് പരിക്കേറ്റത്. അതുകൊണ്ടുതന്നെ അർജന്റീനയുടെ ഇന്റർനാഷണൽ ബ്രേക്ക് മെസ്സിക്ക് നഷ്ടമാവുകയായിരുന്നു. ആദ്യ മത്സരത്തിൽ മെസ്സിയുടെ അഭാവത്തിലും എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.
ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർമയാമി കഴിഞ്ഞ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഏതായാലും ലയണൽ മെസ്സിയെ കുറിച്ച് ഇപ്പോൾ ഡി മരിയ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സിയുടെ പരിക്ക് ഇപ്പോഴായത് നന്നായെന്നും കോപ അമേരിക്കയ്ക്ക് മെസ്സി പൂർണ്ണ സജ്ജനായി കൊണ്ട് ഉണ്ടാകും എന്നുമാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
💪Di María ejerce de Messi
— Diario AS (@diarioas) March 25, 2024
⚽️Con la ausencia del ‘diez’, el Fideo tomó las riendas del ataque ante El Salvador. Disfrutó en la cancha y quiere poner la guinda con la albicelestehttps://t.co/uSJwlig2nq
” ലയണൽ മെസ്സിയെ ഞങ്ങൾ എപ്പോഴും മിസ് ചെയ്യുന്നുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹംഅദ്ദേഹത്തിന് ഇപ്പോൾ പരിക്കേറ്റു എന്നുള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ ഞങ്ങൾ ശാന്തത കൈവിടരുത്. ഇപ്പോഴേ അദ്ദേഹത്തിന് പരിക്കേറ്റത് ഒരർത്ഥത്തിൽ നന്നായി.കാരണം കോപ്പ അമേരിക്കക്ക് അദ്ദേഹം പൂർണ്ണ സജ്ജനായി കൊണ്ട് ഉണ്ടാകും “ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.
അർജന്റീന അടുത്ത മത്സരത്തിൽ കോസ്റ്റാറിക്കയെയാണ് നേരിടുക.അതിനുശേഷം കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി രണ്ടു സൗഹൃദം മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്.ഇക്വഡോറും ഗ്വാട്ടിമാലയുമാണ് അർജന്റീനയുടെ എതിരാളികൾ. അതിനുശേഷം കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ കാനഡ,പെറു,ചിലി എന്നിവരെയാണ് അർജന്റീന നേരിടുക.