മെസ്സി ക്രിസ്റ്റ്യാനോയെ മൈൻഡ് ചെയ്തിരുന്നില്ല:പീക്കെ
കഴിഞ്ഞ ഒരുപാട് വർഷക്കാലം ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ത്രസിപ്പിച്ച റൈവൽറിയാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം.രണ്ടുപേരും സ്പാനിഷ് ലീഗിൽ കളിക്കുന്ന സമയത്ത് ആ പോരാട്ടം അതിന്റെ പാരമ്യതയിലായിരുന്നു. ഗോളുകളുടെ കാര്യത്തിലും കിരീടങ്ങളുടെ കാര്യത്തിലും ബാലൺഡി’ഓറിന്റെ കാര്യത്തിലുമൊക്കെ ആ പോരാട്ടം നിലനിന്നിരുന്നു.
രണ്ട് പേരും മനഃപൂർവ്വം മത്സരത്തിലേർപ്പെട്ടിരുന്നു എന്നാണ് ഫുട്ബോൾ ലോകം കരുതിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ജെറാർഡ് പീക്കേ ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതായത് ലയണൽ മെസ്സി ക്രിസ്റ്റ്യാനോക്ക് റൊണാൾഡോയുടെ കാര്യത്തിൽ ശ്രദ്ധ നൽകിയിരുന്നില്ല എന്നാണ് പീക്കെ പറഞ്ഞിട്ടുള്ളത്. റൊണാൾഡോക്കൊപ്പവും മെസ്സിക്കൊപ്പവും കളിച്ചിട്ടുള്ള താരം കൂടിയാണ് പീക്കെ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Piqué🗣️: “I had an opportunity to share dressing room with Cristiano Ronaldo…he was top level…but Messi was something different.”
— FCB Albiceleste (@FCBAlbiceleste) March 21, 2024
🎥 Via @SkyFootball
pic.twitter.com/apCW6HFbnM
” ലയണൽ മെസ്സി അങ്ങനെ മറ്റൊരാൾക്ക് അറ്റൻഷൻ നൽകുന്ന വ്യക്തിയല്ല.മെസ്സി എപ്പോഴും തന്റെ ടീമിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുക. എന്നിട്ടും ലയണൽ മെസ്സി എല്ലാ ന്യൂസ് പേപ്പറുകളുടെ മുൻപേജിലും റേഡിയോകളിലും ടിവിയിലും നിറഞ്ഞുനിന്നു. ടീമിനോടൊപ്പം കിരീടങ്ങൾ നേടുന്നതിൽ മാത്രമായിരുന്നു മെസ്സിയുടെ ശ്രദ്ധ. അതിന്റെ ഫലമായി കൊണ്ടാണ് അദ്ദേഹത്തിന് ബാലൺഡി’ഓർ പുരസ്കാരങ്ങൾ ലഭിച്ചു തുടങ്ങിയത്. അല്ലാതെ ബാലൺഡി’ഓറിന് മെസ്സി പ്രാധാന്യം നൽകിയിരുന്നില്ല “ഇതാണ് പീക്കെ ടോക്ക് സ്പോർട്ടിനോട് പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വച്ചുകൊണ്ടാണ് പീക്കെ ഒരുമിച്ച് കളിച്ചിട്ടുള്ളത്. അതിനുശേഷം ലയണൽ മെസ്സിക്കൊപ്പം ദീർഘകാലം ബാഴ്സലോണയിൽ ഒരുമിച്ചു കളിച്ചു. ലയണൽ മെസ്സി വ്യക്തിഗത നേട്ടങ്ങൾക്കോ റൊണാൾഡോയെ പോലെയുള്ള മറ്റു താരങ്ങളുമായി മത്സരിക്കുന്നതിനു യാതൊരുവിധ പ്രാധാന്യവും നൽകിയിട്ടില്ല എന്ന് തന്നെയാണ് പീക്കെ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.