ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും പ്രീമിയർ ലീഗിൽ നിന്നും പുറത്തേക്ക്?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2 ടീമുകൾക്കെതിരെ ഇത്തവണ ലീഗ് അധികൃതർ നടപടി എടുത്തു കഴിഞ്ഞു.FFP നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് എവർടണാണ് ആദ്യം നടപടി നേരിടേണ്ടിവന്നത്. അവരുടെ പത്ത് പോയിന്റുകൾ വെട്ടിക്കുറക്കുകയായിരുന്നു. പിന്നീട് അവർ അപ്പീൽ നൽകുകയും ഇത് 6 പോയിന്റായിക്കൊണ്ട് ചുരുങ്ങുകയും ചെയ്തു. അതേസമയം ഏറ്റവും ഒടുവിൽ നടപടി നേരിടേണ്ടി വന്നത് നോട്ടിങ്ഹാം ഫോറസ്റ്റിനാണ്.

ഒരു FFP നിയമം ലംഘിച്ചതിനാണ് അവർക്ക് നാല് പോയിന്റ് നഷ്ടമായിരിക്കുന്നത്. എന്നാൽ പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ സൺ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.നോട്ടിങ്ഹാം ഫോറസ്റ്റിന്റെ നിയമലംഘനം അന്വേഷിച്ച സ്വതന്ത്ര കമ്മീഷൻ മാഞ്ചസ്റ്റർ സിറ്റിയുടെയും ചെൽസിയുടെയും നിയമലംഘനങ്ങൾ അന്വേഷിക്കുന്നുണ്ട്. വരുന്ന സമ്മറിൽ ഈ രണ്ട് ടീമുകൾക്കെതിരെയും കടുത്ത നടപടികൾ ഉണ്ടാവാം എന്നാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.

അതായത് 115 FFP നിയമങ്ങളാണ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ലംഘിച്ചിട്ടുള്ളത്. ഈ ഗുരുതരമായ നിയമലംഘനത്തിൽ സിറ്റിക്ക് ശിക്ഷ നടപടികൾ ഏൽക്കേണ്ടി വരും. അതേസമയം ചെൽസി ക്ലബ്ബിന്റെ ഉടമസ്ഥ കൈമാറ്റ സമയത്താണ് നിയമം ലംഘിച്ചിട്ടുള്ളത്.അബ്രമോവിച്ചിൽ നിന്നും ടോഡ് ബോഹ്ലി ക്ലബ്ബ് സ്വന്തമാക്കിയപ്പോൾ ഉള്ള പല കണക്കുകളും അവരുടെ രേഖകളിൽ ഇല്ല എന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല വലിയ രൂപത്തിലാണ് ബോഹ്ലി കഴിഞ്ഞ ട്രാൻസ്ഫർ ജാലകങ്ങളിലൊക്കെ തന്നെ പണം ചിലവഴിച്ചിട്ടുള്ളത്.ഇക്കാര്യത്തിലും ഒരുപക്ഷേ ഇവർക്ക് അന്വേഷണങ്ങൾ നേരിടേണ്ടി വന്നേക്കാം.

ഈ രണ്ട് ടീമുകളും ഗുരുതരമായ നിയമലംഘനങ്ങൾ നടത്തി എന്നാണ് അനുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു ടീമുകൾക്കും ഈ സീസണിൽ ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് തന്നെ പുറത്ത് പോകേണ്ടി വന്നേക്കാം എന്നാണ് സൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അത്രയും കടുത്ത ശിക്ഷകൾ ഇവർക്ക് നേരിടേണ്ടി വന്നേക്കാം. എന്നാൽ ചെറിയ ടീമുകൾക്കെതിരെ മാത്രം നടപടിയെടുത്ത് വമ്പൻ ടീമുകൾക്കെതിരെ ശിക്ഷ വൈകിപ്പിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ ഇംഗ്ലണ്ടിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *