ഞങ്ങൾ റെഡിയാണ്, ലിവർപൂളിനെ തോൽപ്പിക്കണം:ഹാലന്റ്

പിന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരുടെ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാരായ ലിവർപൂളും മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.ഇന്ന് രാത്രി ഇന്ത്യൻ സമയം 9:15ന് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഇന്ന് വിജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും.

മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും വലിയ ആയുധം അവരുടെ സൂപ്പർ സ്ട്രൈക്കറായ ഏർലിംഗ് ഹാലന്റാണ്. ഈ മത്സരത്തിൽ ഹാലന്റ് വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.മത്സരത്തിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റി തയ്യാറായിക്കഴിഞ്ഞുവെന്നും ലിവർപൂളിനെ തോൽപ്പിക്കാൻ ശ്രമിക്കുമെന്നുമാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ നോക്കൂ. കഴിഞ്ഞ കുറച്ച് മാസങ്ങളായി അത് ഉയർന്നു വരികയാണ്.അതുകൊണ്ടുതന്നെ ഏറ്റവും മികച്ചതായി തുടരേണ്ടതുണ്ട്. ലിവർപൂളിനെതിരെയുള്ള ഈ മത്സരം ഒരു വലിയ മത്സരം തന്നെയായിരിക്കും. പക്ഷേ ഒരുപാട് വർക്ക് ലോഡ് ഞങ്ങൾക്കുണ്ട്.ഫുട്ബോൾ എന്നുള്ളത് ഇങ്ങനെയൊക്കെയാണ്.അവർക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്.മികച്ച താരങ്ങളെ അവർ കൊണ്ടുവന്നിട്ടുണ്ട്.സോബോസ്ലായ് മികച്ച ഒരു താരമാണ്. പക്ഷേ ഞങ്ങൾക്കും ഇവിടെ നല്ല താരങ്ങളാണ് ഉള്ളത്.ഞങ്ങൾ ധൈര്യത്തോടെ തയ്യാറായിരിക്കണം, ലിവർപൂളിനെ തോൽപ്പിക്കാൻ തന്നെയാണ് ഞങ്ങൾ ശ്രമിക്കുക ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ഇതിനു മുൻപ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്.മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.ആൻഫീൽഡ് പെപ്പിനെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള ഒരു സ്ഥലമാണ്. 8 മത്സരങ്ങൾ കളിച്ചിട്ട് കേവലം ഒരു മത്സരത്തിൽ മാത്രമാണ് അദ്ദേഹം വിജയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *