റയലിനോടും ബയേണിനോടുമാണ് ഞങ്ങൾ പോരാടുന്നത് :പെപ്
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കോപൻഹേഗനെ അവർ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഹൂലിയൻ ആൽവരസ് മത്സരത്തിൽ തിളങ്ങുകയായിരുന്നു.ഹാലന്റ്,അകാഞ്ചി എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിട്ടുള്ളത്.
ഇതോടൊപ്പം മറ്റൊരു കണക്കിലേക്ക് കൂടി അവർ എത്തിയിട്ടുണ്ട്.10 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്ന മൂന്നാമത്തെ ടീമായി മാറാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കുമാണ് ഇതിനു മുന്നേ ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.റയൽ 2015ൽ ഈ നേട്ടത്തിൽ എത്തിയപ്പോൾ ബയേൺ 2013ലും 2020 ലും ഈ നേട്ടത്തിൽ എത്തിയിട്ടുണ്ട്.
ഇന്നലത്തെ മത്സരശേഷം കിരീടഫേവറേറ്റുകളെ കുറിച്ച് പെപ് ഗാർഡിയോള സംസാരിച്ചിട്ടുണ്ട്. കിരീടത്തിന് വേണ്ടി റയലിനോടും ബയേണിനോടുമാണ് തങ്ങൾ പോരാടുന്നത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Man City become the third team to win ten Champions League games in a row 🌟
— B/R Football (@brfootball) March 6, 2024
They join Real Madrid (2015) and Bayern Munich (2013, 2020) pic.twitter.com/eSp3MRkRH0
” കിരീടം നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ടീമാണ് ഞങ്ങൾ. ഞങ്ങൾ റയൽ മാഡ്രിഡിനോടും ബയേണിനോടുമാണ് പോരാടുന്നത്.അടുത്ത ഘട്ടത്തിൽ എതിരാളികൾ ആരാകും എന്നറിയില്ല.പക്ഷേ തുടർച്ചയായി ഏഴാം തവണയാണ് ഞങ്ങൾ ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. അക്കാര്യത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ് മാഞ്ചസ്റ്റർ സിറ്റിയെ ഇനി കാത്തിരിക്കുന്നത്.കരുത്തരായ ലിവർപൂൾ ആണ് അടുത്ത മത്സരത്തിൽ സിറ്റിയുടെ എതിരാളികൾ. മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ഒന്നാം സ്ഥാനം കൈക്കലാക്കാൻ സിറ്റിക്ക് സാധിക്കും.