മെസ്സി അല്ലാത്തിടത്തോളം കാലം നിങ്ങളൊക്കെ ഡിഫൻഡ് ചെയ്തേ മതിയാകൂ: ക്ലോപ്
ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് വാഴ്ത്തപ്പെടുന്ന താരമാണ് ലയണൽ മെസ്സി. ഫുട്ബോളിനെ സമ്പൂർണ്ണമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി ഒന്നും തന്നെ തന്റെ കരിയറിൽ മെസ്സിക്ക് തെളിയിക്കാനില്ല. അതുകൊണ്ടുതന്നെയാണ് മെസ്സി ഇത്ര വേഗത്തിൽ യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയിലേക്ക് ചേക്കേറിയതും.
നിമിഷ നേരം കൊണ്ടും തന്റേതായ വ്യക്തിഗത മികവ് മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് കളിയുടെ ഗതി തന്നെ മാറ്റിമറിക്കാൻ കഴിവുള്ള ഒരു വ്യക്തിയാണ് ലയണൽ മെസ്സി.ഇപ്പോൾ മെസ്സിയെക്കുറിച്ച് ലിവർപൂൾ പരിശീലകനായ ക്ലോപ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. നിങ്ങൾ ലയണൽ മെസ്സി അല്ലാത്ത കാലം ഡിഫൻഡ് ചെയ്തേ മതിയാകൂ എന്നാണ് ക്ലോപ് താരങ്ങളോടായിക്കൊണ്ട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Jurgen Klopp: "I would tell everyone that as long as you are not Lionel Messi, you have to defend. Leo is the only one who can wait for the ball and do what he wants, everyone else has to defend." pic.twitter.com/B87Fp4vrZ0
— Barça Universal (@BarcaUniversal) March 5, 2024
“ഞാൻ എല്ലാവരോടും പറയാറുണ്ട്, നിങ്ങൾ മെസ്സി അല്ലാത്തിടത്തോളം കാലം നിങ്ങൾ ഡിഫൻഡ് ചെയ്തേ മതിയാകൂ. ലയണൽ മെസ്സിക്ക് മാത്രമാണ് ബോളിന് വേണ്ടി വെയിറ്റ് ചെയ്യാനുള്ള അവകാശമുള്ളത്. അത് ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാം. ബാക്കിയുള്ള എല്ലാവരും ഡിഫൻഡ് ചെയ്യണം ” ഇതാണ് ലിവർപൂൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിക്ക് മികച്ച ഒരു തുടക്കം ഇത്തവണത്തെ സീസണൽ ഇപ്പോൾ ലഭിച്ചിട്ടുണ്ട്. അവസാനമായി കളിച്ച മത്സരത്തിൽ രണ്ട് ഗോളുകളാണ് മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടി കരസ്ഥമാക്കിയത്.