ബാഴ്സ ഫെലിക്സിനെ നിലനിർത്തില്ല!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിലായിരുന്നു എഫ്സി ബാഴ്സലോണ 2 പോർച്ചുഗീസ് സൂപ്പർ താരങ്ങളെ സ്വന്തമാക്കിയത്. മുന്നേറ്റ നിരയിലേക്ക് ജോവോ ഫെലിക്സിനെ സ്വന്തമാക്കുകയായിരുന്നു.അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. പ്രതിരോധനിരയിലേക്ക് ജോവോ കാൻസെലോയെ ബാഴ്സലോണ എത്തിക്കുകയായിരുന്നു.മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ തന്നെയാണ് ഈ താരത്തെയും കൊണ്ടുവന്നിട്ടുള്ളത്.
ഈ രണ്ടു താരങ്ങളെയും വരുന്ന സമ്മറിൽ സ്ഥിരമായി നിലനിർത്താൻ ബാഴ്സലോണ താല്പര്യപ്പെടുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. പക്ഷേ ഫെലിക്സിനെ ബാഴ്സ നിലനിർത്തിയേക്കില്ല.അതിന് കാരണം ബാഴ്സക്ക് താൽപര്യം നഷ്ടമായതൊന്നുമല്ല. മറിച്ച് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഭീമമായ ആവശ്യങ്ങളാണ്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ ബാഴ്സലോണക്ക് ലഭ്യമാണ്. പക്ഷേ 80 മില്യൺ യൂറോ ആണ് അത്ലറ്റിക്കോ മാഡ്രിഡ് ആവശ്യപ്പെടുന്നത്.ഇത്രയും വലിയ തുക നൽകിക്കൊണ്ട് താരത്തെ ബാഴ്സലോണ സ്വന്തമാക്കില്ല. ബാഴ്സയുടെ മുന്നിലുള്ള മറ്റൊരു ഓപ്ഷൻ ഈ ലോൺ കാലാവധി നീട്ടുക എന്നുള്ളതാണ്. ഒരു വർഷത്തേക്ക് കൂടി ലോൺ കാലാവധി ദീർഘിപ്പിക്കാനുള്ള ശ്രമങ്ങൾ ബാഴ്സലോണ നടത്തിയേക്കാം എന്നും മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Barcelona don't plan on singing Joao Felix permanently from Atletico Madrid 🫣
— GOAL News (@GoalNews) February 28, 2024
ബാഴ്സലോണയിൽ തന്നെ തുടരാനാണ് നിലവിൽ ഈ പോർച്ചുഗീസ് താരം ആഗ്രഹിക്കുന്നത്. 12 ഗോൾ പങ്കാളിത്തങ്ങളാണ് ആകെ ബാഴ്സലോണക്ക് വേണ്ടി അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.കാൻസെലോയെ നിലനിർത്താനും ബാഴ്സലോണക്ക് താല്പര്യമുണ്ട്. പക്ഷേ മാഞ്ചസ്റ്റർ സിറ്റി താരത്തിനു വേണ്ടി എത്ര തുക ആവശ്യപ്പെടും എന്നത് വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും അവസാനിക്കാത്തതിനാൽ വലിയ തുക മുടക്കാൻ ബാഴ്സലോണ ഉദ്ദേശിക്കുന്നില്ല