നന്ദി, ബിസിനസ് എന്തായാലും നടക്കട്ടെ: പ്രീമിയർ ലീഗിനെതിരെ രൂക്ഷ വിമർശനവുമായി പെപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ഇല്ലെങ്കിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി ബേൺമൗത്തിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഫിൽ ഫോഡൻ ആദ്യ പകുതിയിൽ നേടിയ ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപ്പോൾ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും മാഞ്ചസ്റ്റർ സിറ്റിക്ക് മത്സരം കളിക്കേണ്ടി വരുന്നുണ്ട്.ഇതിനിടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും അവർ കളിക്കുന്നുണ്ട്.ഇത്തരത്തിലുള്ള ഒരു ഷെഡ്യൂളിനെതിരെ രൂക്ഷമായ വിമർശനം ഇപ്പോൾ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള അഴിച്ച് വിട്ടിട്ടുണ്ട്. ഈ ഷെഡ്യൂളിനെ വളരെയധികം നന്ദിയുണ്ട് എന്നാണ് പരിഹാസമായി കൊണ്ട് പെപ് പറഞ്ഞിട്ടുള്ളത്. ബിസിനസ് എന്തൊക്കെ സംഭവിച്ചാലും നടക്കട്ടെയെന്നും പെപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
"I will be there"
— Sky Sports Premier League (@SkySportsPL) February 24, 2024
Pep Guardiola will not leave his 'Supermen's' side no matter what 😤 pic.twitter.com/vg75yKL5EB
” ഈ കലണ്ടറിന് വളരെയധികം നന്ദിയുണ്ട്. സത്യം പറഞ്ഞാൽ ഇത് വളരെ കൂടുതലാണ്.എന്തായാലും ബിസിനസ് നടക്കട്ടെ. ഞാൻ എന്റെ താരങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു. അവർ എല്ലാവരും സൂപ്പർമാൻമാരാണ്.ഓരോ മൂന്നുദിവസം കൂടുമ്പോഴും അവർ കളിക്കുന്നു. എല്ലാവരും കളിക്കുന്നതിനേക്കാൾ കൂടുതൽ മത്സരങ്ങളാണ് ഞങ്ങൾക്ക് എല്ലാ കോമ്പറ്റീഷനിലുമായി കളിക്കേണ്ടി വരുന്നത്.താരങ്ങളുടെ മെന്റാലിറ്റി അസാധാരണമാണ്. എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ ഇവരിൽ വളരെയധികം അഭിമാനം കൊള്ളുന്നു ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി 28 ആം തീയതി അടുത്ത മത്സരം മാഞ്ചസ്റ്റർ സിറ്റി കളിക്കുന്നുണ്ട്.ലൂട്ടൻ ടൌണാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.അതിനുശേഷം മാർച്ച് മൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. നിരവധി മത്സരങ്ങളാണ് ഇപ്പോൾ തുടർച്ചയായി കൊണ്ട് സിറ്റിക്ക് കളിക്കേണ്ടി വരുന്നത്.