മെസ്സിയോ CR7നോ?ആരാണ് GOAT? അലക്സാണ്ടർ അർനോൾഡ് തിരഞ്ഞെടുക്കുന്നു!
ലിവർപൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ട്രന്റ് അലക്സാണ്ടർ അർനോൾഡ്.കഴിഞ്ഞ കുറെ വർഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഈ സീസണിലും മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ ഈ ഡിഫൻഡർക്ക് കഴിയുന്നുണ്ട്. പ്രീമിയർ ലീഗിൽ 21 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഏതായാലും കഴിഞ്ഞ ദിവസം അർണാൾഡ് JD സ്പോർട്സിന്റെ ഫുട്ബോൾ ബ്രാക്കറ്റ് എന്ന ടിക് ടോക് ചലഞ്ചിൽ പങ്കെടുത്തിട്ടുണ്ട്. ഓരോ താരങ്ങളെയും തിരഞ്ഞെടുത്തുകൊണ്ടുള്ള ഒരു ഫുട്ബോൾ ടൂർണ്ണമെന്റാണ് ഈ ചലഞ്ച്. അദ്ദേഹത്തിന്റെ ഈ ചലഞ്ചിൽ പരസ്പരം ഏറ്റുമുട്ടിയ താരങ്ങളും അദ്ദേഹം തെരഞ്ഞെടുത്ത താരങ്ങളും ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.
ആദ്യം ക്രിസ്റ്റ്യാനോ റൊണാൾഡോയും എംബപ്പേയും തമ്മിലാണ് മുഖാമുഖം വന്നത്.ട്രന്റ് തെരഞ്ഞെടുത്തത് റൊണാൾഡോയെയാണ്. പിന്നീട് സ്ലാറ്റനും ഒസിംഹനും തമ്മിൽ വന്നപ്പോൾ സ്ലാറ്റനെ തിരഞ്ഞെടുത്തു. അതിനുശേഷം ഹാരി കെയ്നും മുഹമ്മദ് സലായും തമ്മിലാണ് മുഖാമുഖം വന്നത്. സഹതാരമായ സലായെ തിരഞ്ഞെടുത്തു. അതിനുശേഷം ഏറ്റുവും ലൗറ്ററോയും മുഖാമുഖം വന്നപ്പോൾ ഏറ്റുവിനെ തിരഞ്ഞെടുത്തു. അതിന് ശേഷം വിനീഷ്യസ് ജൂനിയറും ബെൻസിമയും മുഖാമുഖം വന്നപ്പോൾ തിരഞ്ഞെടുത്തത് ബെൻസിമയെ തന്നെയാണ്.
Football Bracket with Trent 👀 pic.twitter.com/7cQ1islxog
— – (@snappedlfc) February 21, 2024
പിന്നീട് റാഷ്ഫോർഡും ലെവൻഡോസ്ക്കിയും വന്നപ്പോൾ ലെവയെ തിരഞ്ഞെടുത്തു. അതിനുശേഷം റൂണിയും ഹെൻറിയും തമ്മിലാണ് ഏറ്റുമുട്ടിയത്.ഹെൻറിയെ തിരഞ്ഞെടുത്തു.ഹാലന്റും മെസ്സിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മെസ്സി വിജയിക്കുകയും ചെയ്തു. അതിനുശേഷം തൊട്ടടുത്ത റൗണ്ട് നടന്നു.ക്രിസ്റ്റ്യാനോയും സ്ലാറ്റനും വന്നപ്പോൾ റൊണാൾഡോ തന്നെയാണ് വിജയിച്ചത്.ഏറ്റുവും സലായും വന്നപ്പോൾ സല വിജയിക്കുകയും ബെൻസിമയും ലെവയും വന്നപ്പോൾ ബെൻസിമ വിജയിക്കുകയും മെസ്സിയും ഹെൻറിയും വന്നപ്പോൾ മെസ്സി വിജയിക്കുകയും ചെയ്തു. തൊട്ടടുത്ത റൗണ്ടിൽ സലായെ റൊണാൾഡോ പരാജയപ്പെടുത്തിയപ്പോൾ ബെൻസിമയെ മെസ്സി പരാജയപ്പെടുത്തി.അങ്ങനെ മെസ്സിയും റൊണാൾഡോയും തമ്മിലാണ് ഏറ്റവും ഒടുവിൽ മുഖാമുഖം വന്നത്. അർണോൾഡ് തിരഞ്ഞെടുത്തത് ലയണൽ മെസ്സിയെ തന്നെയാണ്.
അതായത് അർണോൾഡ് ഏറ്റവും മികച്ച താരമായി കൊണ്ട് പരിഗണിക്കുന്നത് ലയണൽ മെസ്സിയെയാണ്. ഇത്തരത്തിലുള്ള ചാലഞ്ചുകളിൽ പലപ്പോഴും ഏറ്റവും അവസാനത്തിൽ അഥവാ ഫൈനലിൽ മെസ്സിയും റൊണാൾഡോയും തമ്മിൽ തന്നെയാണ് ഏറ്റുമുട്ടാറുള്ളത്.