ഫിറ്റ്നസ് വീണ്ടെടുക്കണം: നെയ്മറുടെ കാര്യത്തിലെ പ്ലാനുകൾ വെളിപ്പെടുത്തി ഡൊറിവാൽ ജൂനിയർ.
ബ്രസീലിന്റെ പുതിയ പരിശീലകനായി കൊണ്ട് നിയമിക്കപ്പെട്ട വ്യക്തിയാണ് ഡൊറിവാൽ ജൂനിയർ. ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോയുടെ പരിശീലകനായിരുന്നു ഇദ്ദേഹം.ഇദ്ദേഹത്തിന്റെ കീഴിലുള്ള ആദ്യ മത്സരങ്ങൾ അടുത്ത മാസമാണ് ബ്രസീൽ കളിക്കുക.യൂറോപ്പ്യൻ വമ്പൻമാരായ ഇംഗ്ലണ്ട്,സ്പെയിൻ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ.
ആ മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ അധികം വൈകാതെ തന്നെ ഡൊറിവാൽ ജൂനിയർ പ്രഖ്യാപിക്കും. എന്നാൽ നെയ്മർ ജൂനിയർ ഈ ടീമിൽ ഉണ്ടാവില്ല.കാരണം അദ്ദേഹം പരിക്കിന്റെ പിടിയിലാണ്. നെയ്മർ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ അദ്ദേഹത്തെ ടീമിലേക്ക് തിരികെ എടുക്കുകയുള്ളൂ എന്നുള്ള കാര്യം ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. നെയ്മർ പ്രൊജക്ട്ടിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണെന്നും ബ്രസീൽ പരിശീലകൻ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Focus 🔥 pic.twitter.com/C6WcKyq2p4
— Neymar Jr (@neymarjr) February 21, 2024
” നെയ്മർ പ്രോജക്ടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ്.നെയ്മർ വളരെയധികം പ്രധാനപ്പെട്ട ഒരു താരമാണ്. അക്കാര്യം നന്നായി അറിയുന്ന വ്യക്തി കൂടിയാണ് നെയ്മർ.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം.ശാരീരികമായി അദ്ദേഹം റിക്കവർ ആകും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. തീർച്ചയായും അദ്ദേഹത്തിന് ടീമിൽ ഇടം ഉണ്ടാകും. ഒരുപാട് കാര്യങ്ങൾ അദ്ദേഹം ദേശീയ ടീമിന് വേണ്ടി ചെയ്തിട്ടുണ്ട്.പക്ഷേ അദ്ദേഹത്തിന് കോൺഫിഡൻസ് അത്യാവശ്യമാണ്, കാം ആയിരിക്കണം, ബാലൻസ്ഡ് ആയിരിക്കണം,അതിനേക്കാൾ ഒക്കെ മുകളിൽ ഫോക്കസ്ഡായിരിക്കണം. അദ്ദേഹം പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്താൽ ഈ പ്രോജക്റ്റിന്റെ ഭാഗമായിരിക്കും ” ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അടുത്ത കോപ്പ അമേരിക്കയിൽ നെയ്മർ ഉണ്ടാവില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. മാത്രമല്ല വരുന്ന സൗഹൃദ മത്സരങ്ങളിൽ ആലിസൺ, മാത്യൂസ് കുഞ്ഞ,ജോവോ പെഡ്രോ എന്നിവരും പരിക്കു മൂലം ഉണ്ടാവില്ല. നിലവിൽ മോശം ഫോമിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ബ്രസീൽ അടുത്ത മത്സരങ്ങളിൽ വിജയിച്ചു കൊണ്ട് തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.