നല്ലത്, അഭിനന്ദനങ്ങൾ: പോച്ചെട്ടിനോക്ക് പരിഹാസരൂപേണയുള്ള മറുപടിയുമായി പെപ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. ചെൽസിയായിരുന്നു സിറ്റിയെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്റ്റെർലിങ്ങിലൂടെ ചെൽസി ലീഡ് നേടുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ റോഡ്രി നേടിയ ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു.

ഈ മത്സരത്തിനുശേഷം ചെൽസിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അതായത് മത്സരത്തിൽ ചെൽസിക്ക് സിറ്റിയെ തോൽപ്പിക്കാൻ കഴിയുമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. തനിക്ക് ഒരുപാട് അഭിമാനം ഉണ്ടെന്നും ലഭിച്ച അവസരങ്ങൾ മുതലെടുത്തിരുന്നുവെങ്കിൽ ഈ മത്സരത്തിൽ ചെൽസി വിജയിക്കുമായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.അതായത് മത്സരത്തിൽ സിറ്റിയെക്കാൾ ആധിപത്യം തങ്ങൾക്കുണ്ടായിരുന്നു എന്ന് അവകാശപ്പെടുകയാണ് പോച്ചെട്ടിനോ ചെയ്തിട്ടുള്ളത്.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള സർകാസ്റ്റിക്കായി കൊണ്ട് ഇതിന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.നല്ലത്, അഭിനന്ദനങ്ങൾ എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. അങ്ങനെ പോച്ചേട്ടിനോ കരുതുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ടീമിന് നല്ലത് എന്നും പെപ് പറഞ്ഞിട്ടുണ്ട്.

മത്സരത്തിൽ മികച്ച രീതിയിൽ കളിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട് ഇദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. ആദ്യപകുതിയിൽ തങ്ങൾ യഥാർത്ഥ നിലവാരത്തിലേക്ക് ഉയർന്നില്ലെന്നും എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് നടത്തിയത് എന്നുമാണ് പെപ് മത്സരശേഷം പറഞ്ഞിട്ടുള്ളത്.ഏതായാലും സമനില വഴങ്ങിയത് കിരീടത്തിന് വേണ്ടി പോരാടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. നിലവിൽ സിറ്റി മൂന്നാം സ്ഥാനത്തും ചെൽസി പത്താം സ്ഥാനത്തും ആണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *