വരുന്ന കോപ്പ അമേരിക്ക അർജന്റീനക്ക് തന്നെ:എമി മാർട്ടിനസ്

കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയത് വമ്പൻമാരായ അർജന്റീനയായിരുന്നു. ബ്രസീലിൽ വച്ച് നടന്ന കലാശ പോരാട്ടത്തിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം സ്വന്തമാക്കിയിരുന്നത്.ഡി മരിയയായിരുന്നു വിജയഗോൾ നേടിയിരുന്നത്. ഈ കോപ്പ അമേരിക്ക നേടിയതോടുകൂടിയാണ് ദീർഘകാലത്തെ കിരീടവരൾച്ചക്ക് വിരാമം കുറിക്കാൻ അർജന്റീനക്ക് സാധിച്ചത്.

ഇനി ഈ വർഷം അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക ടൂർണ്ണമെന്റ് നടക്കുക.കിരീടം നിലനിർത്തുക എന്നതാണ് അർജന്റീനയുടെ ലക്ഷ്യം. അക്കാര്യം അർജന്റീനയുടെ ഗോൾ കീപ്പറായ എമി മാർട്ടിനസ് പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ കോപ്പ അമേരിക്ക അർജന്റീന നേടും എന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.ജെർമ്മൻ പെസല്ല ക്ലബ്ബുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയിരുന്നു. അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോയിലാണ് ഇക്കാര്യം എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ആദ്യം നിനക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഒരു താരം എന്ന ഒരു വ്യക്തി എന്ന നിലയിലും നിന്റെ കരിയറിൽ ഉണ്ടാകുന്ന വളർച്ചയിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. നിന്റെ കരിയറിലെ മറ്റൊരു സ്റ്റെപ്പ് കൂടിയാണ് ഇത്. പരമാവധി ആസ്വദിക്കൂ.മാത്രമല്ല നമ്മൾ ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം നേടാൻ പോവുകയാണ്. നമുക്ക് കോൺഫറൻസ് ലീഗിൽ വച്ചുകൊണ്ട് കാണാം ” ഇതാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

വരുന്ന കോപ്പ അമേരിക്കയിൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എളുപ്പമാണ്. ഫൈനൽ വരെ വലിയ തടസ്സങ്ങൾ ഒന്നുമില്ലാതെ അവർക്ക് മുന്നേറാൻ കഴിയും. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന കിരീടം നിലനിർത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *