ലിവർപൂളിനോടും ആഴ്സണലിനോടും വിജയം അർഹിച്ചിരുന്നു,ഇന്ന് ആരെയും എവിടെയും വെച്ച് തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും: ടെൻ ഹാഗ്

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം സ്വന്തമാക്കാൻ ആഴ്സണലിന് സാധിച്ചിരുന്നു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ വിജയിച്ചിരുന്നത്. മത്സരം സമനിലയിൽ കലാശിക്കും എന്ന് പ്രതീക്ഷിച്ചിരിക്കെ ഏറ്റവും അവസാനത്തിൽ രണ്ടു ഗോളുകൾ നേടിക്കൊണ്ട് ആഴ്സണൽ അവരുടെ മൈതാനത്ത് വച്ചുകൊണ്ട് മത്സരം വിജയിക്കുകയായിരുന്നു. ഏറ്റവും അവസാനമായി യുണൈറ്റഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടിയ മത്സരം സമനിലയിലാണ് കലേഷിച്ചത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടന്നിരുന്നത്.

ഈ രണ്ട് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം അർഹിച്ചിരുന്നു എന്ന് അവകാശപ്പെട്ടു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പരിശീലകനായ ടെൻ ഹാഗ്. മാത്രമല്ല ഇന്ന് ഏത് ടീമിനെയും ഏത് മൈതാനത്തും വച്ചുകൊണ്ട് പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുമെന്നും ടെൻ ഹാഗ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഏത് ടീമിനെയും തോൽപ്പിക്കാൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഹോം മൈതാനമാണെങ്കിലും എവേ മൈതാനമാണെങ്കിലും പരാജയപ്പെടുത്താൻ സാധിക്കും. ഞങ്ങൾ കൂടുതലായിട്ട് വിശ്വസിക്കേണ്ടതുണ്ട്.ആഴ്സണൽ, ലിവർപൂൾ എന്നിവർക്കെതിരെ അവരുടെ മൈതാനത്തെ വച്ചുകൊണ്ട് നടന്ന മത്സരങ്ങളിൽ ഞങ്ങൾ വിജയം അർഹിച്ചിരുന്നു. ഇവരെയൊക്കെ പരാജയപ്പെടുത്താൻ കഴിയും എന്നുള്ള ഒരു വിശ്വാസം ആദ്യം ടീമിന് വേണം.ആ വിശ്വാസം ഇപ്പോൾ ടീമിനുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോൾ വിജയിക്കുന്നത് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയെ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം.ഹൊയ്ലുണ്ട്,മക്ടോമിനി എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *