പിഴവുകൾ വരുത്തിവെച്ചു, പക്ഷേ ടവൽ ഉപേക്ഷിക്കാൻ തയ്യാറല്ല:ചാവി പറയുന്നു.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഗ്രനാഡയാണ് ബാഴ്സയെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടുകയായിരുന്നു. ഇരട്ട ഗോളുകൾ നേടിയ ലാമിനെ യമാലാണ് ബാഴ്സക്ക് വേണ്ടി തിളങ്ങിയത്. ശേഷിച്ച ഗോൾ സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയുടെ വകയായിരുന്നു. മത്സരത്തിൽ ബാഴ്സലോണ രണ്ട് തവണ പുറകിൽ പോയിരുന്നു.പിന്നീട് തിരിച്ചുവരികയാണ് ചെയ്തിട്ടുള്ളത്.

ഏതായാലും ബാഴ്സയുടെ പരിശീലകനായ ചാവി മത്സരത്തെ വിശകലനം ചെയ്തിട്ടുണ്ട്. അനുവദിക്കാൻ പാടില്ലാത്ത പിഴവുകളാണ് ബാഴ്സയുടെ ഭാഗത്തുനിന്നുണ്ടായത് എന്ന് ചാവി ആരോപിച്ചിട്ടുണ്ട്. ടവൽ എറിഞ്ഞുകൊണ്ട് ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത് കിരീട പ്രതീക്ഷകൾ കൈവിടാതെ പോരാടും എന്നാണ് ചാവി ഉദ്ദേശിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മത്സരഫലം ഒട്ടും കാര്യക്ഷമമല്ല.ഞങ്ങൾ മൂന്ന് പോയിന്റുകൾ നേടണമായിരുന്നു.ലാലിഗ കിരീടം നേടുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇത്തരം ഒരു അവസ്ഥയിലും ഞങ്ങൾ രണ്ട് പോയിന്റുകൾ നഷ്ടപ്പെടുത്തി.ഇപ്പോൾ വ്യത്യാസം വലുതാണ്.പക്ഷേ ടവൽ ഉപേക്ഷിച്ചുകൊണ്ട് എറിയാൻ ഞങ്ങൾ തയ്യാറല്ല.ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും. സംഭവിക്കാൻ പാടില്ലാത്ത പിഴവുകൾ മത്സരത്തിൽ ഞങ്ങൾ വരുത്തി വെച്ചിട്ടുണ്ട്. ഒരു അപകടസാധ്യതയും ഇല്ലാത്ത നീക്കങ്ങൾ പോലും നമ്മൾ ഗോൾ വഴങ്ങുന്നു.ഈ ഹോം ഗോളുകൾ വഴങ്ങുന്നത് നല്ല ഒരു പ്രവണതയല്ല “ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്. 24 മത്സരങ്ങളിൽ നിന്ന് 51 പോയിന്റാണ് ബാഴ്സക്കുള്ളത്. ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡുമായി 10 പോയിന്റിന്റെ വ്യത്യാസവും രണ്ടാം സ്ഥാനക്കാരായ ജിറോണയുമായി 5 പോയിന്റിന്റെ വ്യത്യാസവും നിലനിൽക്കുന്നുണ്ട്. അടുത്ത മത്സരത്തിൽ സെൽറ്റ വിഗോയാണ് ബാഴ്സലോണയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *