എംബപ്പേയെ റയൽ സ്വന്തമാക്കിയോ? മൗനം വെടിഞ്ഞ് ഖലീഫി.

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അവസാനിക്കുകയാണ്.എന്നാൽ ഇത് അദ്ദേഹം പുതുക്കാൻ ഉദ്ദേശിക്കുന്നില്ല. മറിച്ച് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് പോവാൻ എംബപ്പേ തീരുമാനിച്ചു കഴിഞ്ഞു. അവരുമായുള്ള ചർച്ചകൾ പോസിറ്റീവായ രൂപത്തിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്.ഈ വിവരങ്ങളെല്ലാം നൽകിയിരുന്നത് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ്.

എന്നാൽ എംബപ്പേ ഇപ്പോഴും റയൽ മാഡ്രിഡുമായി ഒരു എഗ്രിമെന്റിൽ എത്തിയിട്ടില്ല എന്നുള്ളത് വ്യക്തമാണ്.എംബപ്പേയെ റയൽ മാഡ്രിഡ് സ്വന്തമാക്കിയോ എന്നുള്ള കാര്യം പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫിയോട് ചോദിച്ചിരുന്നു. ഞങ്ങൾ രണ്ടുപേരും തീരുമാനമെടുത്തു കഴിഞ്ഞാൽ ഞങ്ങൾ തന്നെ അറിയിക്കാം എന്നാണ് ഖലീഫി ഇതേ കുറിച്ച് പറഞ്ഞിട്ടുള്ളത്. അതായത് ഈ വാർത്തകളെ പൂർണ്ണമായും നിരസിക്കാൻ പിഎസ്ജി പ്രസിഡന്റ് തയ്യാറായിട്ടില്ല. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

” ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചു കഴിഞ്ഞാൽ,എന്താണ് എംബപ്പേക്ക് സംഭവിക്കുക എന്നുള്ളത് ഞങ്ങൾ തന്നെ നിങ്ങളെ അറിയിക്കും “ഇതാണ് പിഎസ്ജി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം എംബപ്പേ തന്റെ തീരുമാനം ഇതുവരെ പിഎസ്ജിയെ അറിയിച്ചിട്ടില്ല.എംബപ്പേയുടെ ക്യാമ്പ് പിഎസ്ജിയെ അറിയിച്ചതിനുശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ വരിക. ഏതായാലും നിലവിൽ എംബപ്പേ റയൽ മാഡ്രിലേക്ക് തന്നെയാണ് എന്നത് പറയാൻ സാധിക്കും.

പക്ഷേ രണ്ടു വർഷങ്ങൾക്കു മുന്നേ ഇതുപോലെ ഒരു സാഹചര്യം ഉണ്ടായിരുന്നു.അന്ന് എംബപ്പേ തന്റെ കോൺട്രാക്ട് പുതുക്കിക്കൊണ്ട് പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം 100 മില്യൺ യൂറോയോളം സാലറി നിലവിൽ എംബപ്പേ പിഎസ്ജിയിൽ സമ്പാദിക്കുന്നുണ്ട്. എന്നാൽ റയൽ മാഡ്രിഡിൽ എത്തുകയാണെങ്കിൽ അത് പകുതിയോളം കുറയും. ഒരു വർഷം 50 മില്യൻ യൂറോ മാത്രമാണ് എംബപ്പേക്ക് റയൽ മാഡ്രിഡിൽ സമ്പാദിക്കാൻ കഴിയുക.

Leave a Reply

Your email address will not be published. Required fields are marked *