അർജന്റീനയുടെ രക്ഷകൻ മെസിക്കൊപ്പം ചേരുന്നു, ആരാധകർക്ക് വിയോജിപ്പ്!
ഇന്ന് നടന്ന ഒളിമ്പിക് യോഗ്യത മത്സരത്തിൽ അർജന്റീന സമനില വഴങ്ങിയിരുന്നു.പരാഗ്വയായിരുന്നു അർജന്റീനയെ സമനിലയിൽ തളച്ചിരുന്നത്. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിൽ അർജന്റീന തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ഫെഡറിക്കോ റിഡോണ്ടോ അവരെ രക്ഷിക്കുകയായിരുന്നു. മത്സരത്തിന്റെ 97ആം മിനിട്ടിൽ അദ്ദേഹം നേടിയ ഗോളാണ് യഥാർത്ഥത്തിൽ അർജന്റീനയെ രക്ഷിച്ചതും നിർണായകമായ പോയിന്റ് നേടിക്കൊടുത്തതും.
എന്നാൽ അദ്ദേഹവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർമയാമി ഈ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ്.അർജന്റൈൻ ക്ലബ്ബായ അർജന്റീനോസ് ജൂനിയേഴ്സിന്റെ താരമാണ് റിഡോണ്ടോ. ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിലാണ് ഈ താരം കളിക്കുന്നത്. അദ്ദേഹത്തിന് വേണ്ടി എട്ട് മില്യൺ ഡോളറാണ് ഇന്റർ മയാമി ഓഫർ ചെയ്യുന്നത്.
GOAL FEDERICO REDONONDO EQUALIZES FOR ARGENTINA ON THE 97TH MINUTE! 3-3 🇦🇷 pic.twitter.com/JV5pk9X5R9
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 8, 2024
ആ തുക സ്വീകരിക്കാൻ ഇപ്പോൾ അദ്ദേഹത്തിന്റെ ക്ലബ്ബ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്. അതിനർത്ഥം അദ്ദേഹം ഇന്റർ മയാമിയിലേക്ക് പോകുന്നു എന്നുള്ളതാണ്.അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയുടെ ഇന്റർ മയാമിയിൽ നിരവധി അർജന്റൈൻ താരങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ആ കൂട്ടത്തിലേക്കാണ് റിഡോണ്ടോ ജോയിൻ ചെയ്യുന്നത്. അവിടെ ഡിഫൻസീവ് മിഡ്ഫീൽഡർ ആയിക്കൊണ്ട് സെർജിയോ ബുസ്ക്കെറ്റ്സ് ഉണ്ടെങ്കിലും പകരം ഉപയോഗപ്പെടുത്താനാണ് ഈ അർജന്റൈൻ താരത്തെ മയാമി കൊണ്ടുവരുന്നത്.
(🌕) BREAKING: Inter Miami have very advanced negotiations to buy Federico Redondo. They are preparing a $8M proposal, a figure that his club is willing to accept. @CLMerlo @victortuchi 🇺🇸 pic.twitter.com/Ba2LvKCooP
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 8, 2024
പക്ഷേ അർജന്റീന ആരാധകർക്ക് ഇക്കാര്യത്തിൽ എതിർപ്പുകളുണ്ട്. കേവലം 21 വയസ്സ് മാത്രമുള്ള ഈ പ്രതിഭ അമേരിക്കയിലേക്ക് പോകുന്നതിലാണ് എതിർപ്പുള്ളത്. യൂറോപ്പിലെ ഏതെങ്കിലും മികച്ച ക്ലബ്ബിലേക്ക് ചേക്കേറി മികവ് വർദ്ധിപ്പിക്കുന്നതിന് പകരം അമേരിക്കയിലേക്ക് പോകുന്നത് ഒരിക്കലും കരിയറിന് ഗുണം ചെയ്യില്ല എന്നാണ് അർജന്റൈൻ ആരാധകർ വാദിക്കുന്നത്.അർജന്റൈൻ സൂപ്പർതാരമായ തിയാഗോ അൽമേഡ നിലവിൽ അമേരിക്കൻ ലീഗിൽ തന്നെയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.