റയൽ മാഡ്രിഡോ ബാഴ്സലോണയോ? സിമ്പിളായി ഉത്തരം പറഞ്ഞ് ഗർനാച്ചോ.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ നിലവിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടാൻ ഗർനാച്ചോക്ക് സാധിച്ചിരുന്നു. തുടർന്ന് അദ്ദേഹം ബോർഡ് സെലിബ്രേഷൻ നടത്തിയത് വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു കടുത്ത ആരാധകനാണ് ഗർനാച്ചോ.
അത്ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയിലൂടെ വളർന്ന താരം കൂടിയാണ് ഇദ്ദേഹം. അതേസമയം സ്പെയിനിനെ തഴഞ്ഞുകൊണ്ട് അർജന്റീന ദേശീയ ടീമിനെയാണ് ഗർനാച്ചോ തിരഞ്ഞെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ലയണൽ മെസ്സിക്കൊപ്പം കളിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ചോദ്യം ഗർനാച്ചോയോട് ചോദിക്കപ്പെട്ടിരുന്നു. അതായത് റയൽ മാഡ്രിഡാണോ ബാഴ്സലോണയാണോ ഇഷ്ടപ്പെട്ട ക്ലബ്ബ്? അതല്ലെങ്കിൽ ഏതിനെയാണ് തിരഞ്ഞെടുക്കുക എന്നായിരുന്നു ചോദ്യം.
🗣️ Garnacho: “Real Madrid or Barça? Real Madrid. Simple.” pic.twitter.com/Nt0YxOHV2N
— Madrid Xtra (@MadridXtra) February 6, 2024
റയൽ മാഡ്രിഡ് എന്നാണ് ഗർനാച്ചോ ഉത്തരം നൽകിയിട്ടുള്ളത്. സിമ്പിൾ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.അതായത് ഇക്കാര്യത്തിൽ അദ്ദേഹത്തിന് സംശയങ്ങൾ ഒന്നുമില്ല. റയൽ മാഡ്രിഡിനെ അദ്ദേഹം ഇഷ്ടപ്പെടുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്. അതിന് കാരണം ഒരുപക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരിക്കും.റയൽ മാഡ്രിഡിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ടുകൊണ്ടാണ് ഗർനാച്ചോ വളർന്ന് വന്നിട്ടുള്ളത്.
ഈ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 15 മത്സരങ്ങളിലാണ് ഗർനാച്ചോ സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. ആകെ 21 മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 5 ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് ഈ താരം സ്വന്തമാക്കിയിട്ടുള്ളത്. ഇനി ആസ്റ്റൻ വില്ലക്കെതിരെയാണ് യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക. ആ മത്സരത്തിലും ഗർനാച്ചോയെ ടെൻ ഹാഗ് ഉപയോഗപ്പെടുത്തിയേക്കും.