നെയ്മറെ കണ്ടില്ലെന്ന് നടിച്ച് PSG, എല്ലാവരെയും ഷെയർ ചെയ്ത് താരം!

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ കഴിഞ്ഞ ദിവസമായിരുന്നു തന്റെ 32ആം ജന്മദിനം ആഘോഷിച്ചിരുന്നത്. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പ്രതിഭകളിൽ ഒന്നാണ് നെയ്മർ ജൂനിയർ. ബ്രസീലിന്റെ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് നെയ്മറുടെ പേരിലാണ്.എന്നാൽ നെയ്മർ ജൂനിയർ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.

നെയ്മർക്ക് അദ്ദേഹത്തിന്റെ മുൻ ക്ലബ്ബുകൾ ആശംസകൾ നേർന്നിട്ടുണ്ട്. നെയ്മറുടെ ചെറുപ്രായത്തിലെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സാന്റോസ് ജന്മദിനാശംസകൾ നേർന്നിട്ടുള്ളത്. എല്ലാ കാലവും ഈ ഗ്രാമത്തിലെ പയ്യൻ സാന്റോസ് നെയ്മറെ വിശേഷിപ്പിച്ചിട്ടുള്ളത്. അവരുടെ പോസ്റ്റ് നെയ്മർ റീ പോസ്റ്റ് ചെയ്തിട്ടുണ്ട്.കൂടെ ലവ് ഇമോജിയും നൽകിയിട്ടുണ്ട്.

എഫ്സി ബാഴ്സലോണയും നെയ്മർക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. ബാഴ്സ കരിയറിലെ നെയ്മറുടെ മനോഹരമായ ചിത്രങ്ങൾ അവർ പങ്കുവെച്ചിട്ടുണ്ട്. ഇതും നെയ്മർ ലവ് ഇമോജിയോട് കൂടി റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. നെയ്മറുടെ ഇപ്പോഴത്തെ ക്ലബ്ബായ അൽ ഹിലാലും നെയ്മർക്ക് ജന്മദിനാശംസകൾ നേർന്നു. ഞങ്ങളുടെ ബ്രസീലിയൻ മാന്ത്രികന് പിറന്നാൾ ആശംസകൾ എന്നാണ് അവർ ക്യാപ്ഷൻ ആയി കൊണ്ട് നൽകിയിട്ടുള്ളത്. അതും നെയ്മർ റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ലൗ ഇമോജി നൽകാത്തതിൽ ചിലരെങ്കിലും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാൽ നെയ്മറുടെ മുൻ ക്ലബ്ബായ പിഎസ്ജി താരത്തെ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്. നെയ്മർക്ക് ജന്മദിനാശംസകൾ നേരാൻ ഇവർ തയ്യാറായിട്ടില്ല.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു നെയ്മർ ജൂനിയർ പിഎസ്ജി വിട്ടുകൊണ്ട് അൽ ഹിലാലിലെത്തിയിരുന്നത്.പിഎസ്ജിയുടെ ആവശ്യപ്രകാരമായിരുന്നു ഈ ബ്രസീലിയൻ താരത്തിന് ക്ലബ്ബ് വിടേണ്ടി വന്നത്. ഏതായാലും നെയ്മറും ക്ലബ്ബും അത്ര നല്ല ബന്ധത്തിലല്ല എന്നത് ഇതിൽ നിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *