സൂപ്പർതാരങ്ങളൊക്കെ പോയിട്ടും റയലിന് ഒരു കുലുക്കവുമില്ല: കാരണം വിശദീകരിച്ച് സിമയോണി.
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഈ സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.ലാലിഗയിൽ അവർ ഒന്നാം സ്ഥാനത്താണ്.ഇന്ന് ലീഗിൽ ഒരു പ്രധാനപ്പെട്ട മത്സരമാണ് അവരെ കാത്തിരിക്കുന്നത്.അത്ലറ്റിക്കോ മാഡ്രിഡാണ് അവരുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് സാന്റിയാഗോ ബെർണാബുവിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
ഈയിടെ ESPN ന് നൽകിയ അഭിമുഖത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് അത്ലറ്റിക്കോയുടെ പരിശീലകനായ സിമയോണി പറഞ്ഞിട്ടുണ്ട്.റയൽ മാഡ്രിഡിനെ പ്രശംസിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. സൂപ്പർ താരങ്ങൾ പലരും ക്ലബ്ബ് വിട്ടിട്ടും എന്തുകൊണ്ട് റയൽ മാഡ്രിഡ് ഇപ്പോഴും മികച്ച രീതിയിൽ തുടരുന്നു എന്നതിനുള്ള ഒരു വിശദീകരണമാണ് ഈ പരിശീലകൻ നൽകിയിട്ടുള്ളത്.സിമയോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Diego Simeone: “Ronaldo leaves, Ramos leaves, Benzema leaves, Casillas leaves and the club keeps going. Why? Because they manage & deal with it perfectly. They have a strong president in Florentino who operates the best club in the world and always demands the best.” @espn pic.twitter.com/UgFbvyWBwv
— Madrid Xtra (@MadridXtra) February 3, 2024
“റൊണാൾഡോ പോയി, റാമോസ് ക്ലബ്ബ് വിട്ടു, ബെൻസിമയും പോയി. പക്ഷേ ക്ലബ്ബ് ഇപ്പോഴും മുന്നോട്ടു പോകുന്നു. റയൽ മാഡ്രിഡ് ഈ താരങ്ങൾ ഒക്കെ തന്നെയും ക്ലബ്ബ് വിട്ടിട്ടും ഇപ്പോഴും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന്റെ കാരണം അവർ വളരെ പെർഫെക്റ്റ് ആയിക്കൊണ്ട് അത് മാനേജ് ചെയ്തു എന്നതുകൊണ്ടാണ്. കരുത്തനായ പ്രസിഡന്റ് ആണ് അവിടെയുള്ളത്. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബിനെ അത് ഡിമാൻഡ് ചെയ്യുന്ന ഏറ്റവും മികച്ച രീതിയിൽ അദ്ദേഹം മാനേജ് ചെയ്യുന്നു ” ഇതാണ് അത്ലറ്റിക്കോയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ റയൽ മാഡ്രിഡിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയിട്ടുള്ളത് അത്ലറ്റിക്കോ മാഡ്രിഡ് തന്നെയാണ്.ഈ സീസണിൽ ആകെ റയൽ രണ്ടു മത്സരങ്ങൾ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. ആ രണ്ട് മത്സരങ്ങളും സിമയോണിക്കെതിരെയായിരുന്നു. എന്നാൽ അത്ലറ്റിക്കോയെ പരാജയപ്പെടുത്തിക്കൊണ്ട് സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.