ജെയിംസ്, സാഞ്ചോ;സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിൽ സോൾഷ്യാർ !

ഒലെ ഗണ്ണർ സോൾഷ്യാർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത് മുതൽ യുണൈറ്റഡിന് നല്ല കാലമാണ്. എഫ്എ കപ്പിൽ ചെൽസിയോട് പരാജയപ്പെടുന്നത് വരെ പത്തൊൻപതോളം മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ഒടുക്കം പ്രീമിയർ ലീഗിലെ ഫൈനൽ റൗണ്ട് പോരാട്ടത്തിൽ ലെയ്സെസ്റ്റർ സിറ്റിയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് മൂന്നാം സ്ഥാനവും അതുവഴി ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടാൻ യൂണൈറ്റഡിനായി. അതിനാൽ തന്നെ വരും സീസണിലേക്ക് ഒരുപിടി മികച്ച താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് സോൾഷ്യാർ. വരും സീസണിലേക്ക് സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങൾ മാഞ്ചസ്റ്റർ ഇപ്പോഴേ തുടങ്ങികഴിഞ്ഞു. റയൽ മാഡ്രിഡിന്റെ ജെയിംസ് റോഡ്രിഗസ്, ബൊറൂസിയ ഡോർട്മുണ്ടിന്റെ ജേഡൻ സാഞ്ചോ എന്നിവരെയാണ് യുണൈറ്റഡ് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങൾ.

ജനുവരിയിലെ ട്രാൻസ്ഫറിലായിരുന്നു പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ എത്തിച്ചത്. വലിയ രീതിയിലുള്ള മാറ്റമാണ് താരത്തിന്റെ വരവോടെ യുണൈറ്റഡിന് സംഭവിച്ചത്. അത്കൊണ്ട് തന്നെ ഒന്ന് രണ്ട് താരങ്ങളെ കൂടി ക്ലബിൽ എത്തിച്ച് മികച്ച ടീമാക്കി മാറ്റാനാണ് സോൾഷ്യാറുടെ ലക്ഷ്യം. ജേഡൻ സാഞ്ചോക്ക് വേണ്ടിയുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇരുപത് വയസുകാരനായ താരത്തിന് എൺപത് മില്യൺ യുറോയാണ് യുണൈറ്റഡ് ചിലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ നൂറ് മില്യൺ യുറോ കിട്ടണം എന്ന പിടിവാശിയിലാണ് ബൊറൂസിയ. ഇരുക്ലബുകളും തമ്മിലുള്ള വിലതർക്കമാണ് പ്രധാനതടസ്സം എന്നത് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു കഴിഞ്ഞു അതേസമയം റയൽ താരം ജെയിംസ് റോഡ്രിഗസ് ഈ ട്രാൻസ്ഫറിൽ ടീം വിടുമെന്ന് ഉറപ്പായി കഴിഞ്ഞു. താരത്തിന് വേണ്ടിയും മുൻപേ യുണൈറ്റഡ് ശ്രമിച്ചിരുന്നു. താരത്തിന് വേണ്ടി 25 മില്യൺ യുറോയാണ് മാഞ്ചസ്റ്റർ പ്രതീക്ഷിക്കുന്നത്. റയലും യുണൈറ്റഡും ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം ജേഡൻ സാഞ്ചോ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ ബയേൺ താരം കോമാനെയും യുണൈറ്റഡ് ടീമിൽ എത്തിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *