മെസ്സിയുടെ മിന്നും പ്രകടനത്തിനും മയാമിയെ രക്ഷിക്കാനായില്ല, ആവേശകരമായ മത്സരത്തിൽ വിജയം കൊയ്ത് അൽ ഹിലാൽ.
റിയാദ് സീസൺ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയം കരസ്ഥമാക്കി അൽ ഹിലാൽ. ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ ഹിലാൽ തോൽപ്പിച്ചിട്ടുള്ളത്.റിയാദിൽ വെച്ച് നടന്ന ഈ മത്സരം തികച്ചും ആവേശകരമായിരുന്നു. അടിയും തിരിച്ചടിയും കണ്ട മത്സരത്തിനൊടുവിലാണ് അൽ ഹിലാൽ വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസുമൊക്കെ മയാമിയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.അൽ ഹിലാലും മികച്ച നിരയെ തന്നെയാണ് ഇറക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അൽ ഹിലാൽ രണ്ട് ഗോളുകളുടെ ലീഡ് എടുത്തു. പത്താം മിനിറ്റിൽ മിട്രോവിച്ചും പതിമൂന്നാം മിനിറ്റിൽ അൽ ഹംദാനും ഗോളുകൾ നേടിയതോടെ ഇന്റർ മയാമി പിറകിലായിപ്പോയി. എന്നാൽ 34ആം മിനിട്ടിൽ ലൂയിസ് സുവാരസ് ഒരു ഗോൾ നേടുകയായിരുന്നു.
Inter Miami's preseason:
— B/R Football (@brfootball) January 29, 2024
Three games
Zero wins
One draw
Two losses
😐 pic.twitter.com/5v7qumtulv
പക്ഷേ ആദ്യപകുതി അവസാനിക്കുന്നതിനു മുന്നേ അൽ ഹിലാൽ വീണ്ടും ഗോൾ കണ്ടെത്തി. ബ്രസീലിയൻ താരമായ മിഷേലായിരുന്നു ഗോളിന്റെ ഉടമ.ഇതോടെ ആദ്യ പകുതിയിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് ഇന്റർ മയാമി പുറകിലായി. പക്ഷേ രണ്ടാം പകുതിയിൽ മെസ്സിയുടെ മികവിൽ മയാമി തിരിച്ചുവന്നു.54ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കി മാറ്റി. തൊട്ടടുത്ത മിനുട്ടിൽ തന്നെ ലയണൽ മെസ്സിയുടെ റൂയിസ് കൂടി ഗോൾ നേടിയതോടെ മത്സരം 3-3 എന്ന നിലയിലായി. പക്ഷേ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ അൽ ഹിലാൽ വിജയ ഗോൾ സ്വന്തമാക്കുകയായിരുന്നു. ബ്രസീലിയൻ സൂപ്പർതാരമായ മാൽക്കം 88ആം മിനുട്ടിൽ നേടിയ ഗോൾ അൽ ഹിലാലിന് വിജയം സമ്മാനിച്ചു.
ഏതായാലും ഇതുവരെ കളിച്ച 3 പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ മയാമിക്ക് കഴിഞ്ഞിട്ടില്ല. അടുത്ത മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റാണ് മയാമിയുടെ എതിരാളികൾ.
Al Hilal beat Inter Miami in a #RiyadhSeason Cup 𝑺𝑷𝑬𝑪𝑻𝑨𝑪𝑳𝑬 🔵🇸🇦 pic.twitter.com/2npCIgZMd2
— 433 (@433) January 29, 2024