റഫറിമാരുടെ സമരം ആരംഭിച്ചു,എംഎൽഎസിൽ പ്രതിസന്ധി!

വരുന്ന ഫെബ്രുവരി 21ആം തീയതിയാണ് ഈ സീസണിലെ എംഎൽഎസ് മത്സരങ്ങൾക്ക് തുടക്കമാവുക.ആദ്യ മത്സരം ലയണൽ മെസ്സിയുടെ ഇന്റർ മയാമിയുടെത് തന്നെയാണ്.റിയൽ സോൾട്ട് ലേക്കിനെയാണ് അവർ നേരിടുക. ഇന്റർ മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.

എന്നാൽ അമേരിക്കൻ ലീഗിൽ ഇപ്പോൾ ചില പ്രതിസന്ധികൾ ഉടലെടുത്തിട്ടുണ്ട്. അതായത് അമേരിക്കയിലെ റഫറിമാർ സമരം ആരംഭിച്ചിട്ടുണ്ട്.അമേരിക്കയിലെ റഫറിമാരുടെ സംഘടനകളായ പ്രൊഫഷണൽ റഫറീസ് ഓർഗനൈസേഷൻ,പ്രൊഫഷണൽ സോക്കർ റഫറീസ് ഓർഗനൈസേഷൻ എന്നിവരാണ് സമരം ആരംഭിച്ചിട്ടുള്ളത്.വേതന വർദ്ധനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ സമരത്തിലേക്ക് നയിച്ചിട്ടുള്ളത്. സമരം ആരംഭിച്ചതായി ഈ ഓർഗനൈസേഷനുകൾ ഒഫീഷ്യൽ ആയി കൊണ്ട് തന്നെ അറിയിച്ചിട്ടുണ്ട്.

അമേരിക്കൻ ലീഗും റഫറിമാരും തമ്മിൽ 2019 ലാണ് അവസാനമായി കോൺട്രാക്ടിൽ ഒപ്പുവെച്ചത്. ആ നാല് വർഷത്തെ കോൺട്രാക്ട് ഇപ്പോൾ കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്.ജനുവരി പതിനഞ്ചാം തീയതി ആ കരാർ അവസാനിക്കുകയായിരുന്നു.പുതിയ കരാറിൽ റഫറിമാരുടെ സാലറി വർദ്ധിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് അമേരിക്കൻ ലീഗ് അധികൃതർ തയ്യാറാവാതെ വന്നതോടുകൂടിയാണ് ഈ സമരം ആരംഭിച്ചിട്ടുള്ളത്. സമരം ഒത്തുതീർപ്പാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അമേരിക്കൻ ഫുട്ബോൾ ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കും.

ലീഗ് അധികൃതർക്ക് മുന്നിലുള്ള മറ്റൊരു ഓപ്ഷൻ വിദേശ റഫറിമാരെ കൊണ്ടുവരിക എന്നുള്ളതാണ്. പക്ഷേ അത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്തെന്നാൽ വളരെയധികം ചിലവ് അവർക്ക് വഹിക്കേണ്ടി വന്നേക്കും. ഖത്തറിലും സൗദിയിലുമൊക്കെ വിദേശ റഫറിമാരാണ് മത്സരം നിയന്ത്രിക്കുന്നതെങ്കിലും വലിയ എക്സ്പെൻസ് അതിനു വരുന്നുണ്ട്. അതിനേക്കാൾ ഗുണകരമായ കാര്യം അമേരിക്കൻ റഫറിമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക എന്നുള്ളത് തന്നെയായിരിക്കും. ഏതായാലും ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ അധികൃതർ നടത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *