സമ്മർദ്ദം കൂടുതൽ, ക്ലബ്ബ് വിടണമെന്ന് ആവശ്യപ്പെട്ട് ബെൻസിമ,മറ്റൊരു ഓപ്ഷനുമായി ക്ലബ്ബ്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം കരിം ബെൻസിമ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിലേക്ക് എത്തിയത്. മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. 15 ഗോളുകൾ ഈ സൗദി ക്ലബ്ബിന് വേണ്ടി അദ്ദേഹം നേടിയിട്ടുണ്ട്.ലീഗിൽ 9 കോളുകളും 5 അസിസ്റ്റുകളും നേടിയിട്ടുള്ള താരമാണ് ബെൻസിമ.

പക്ഷേ വിവാദങ്ങൾ അനവധിയാണ്.ടീമിന്റെ മോശം പ്രകടനത്തിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടിവരുന്നത് ബെൻസിമക്കാണ്. പ്രത്യേകിച്ച് സ്വന്തം ആരാധകർ തന്നെ അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡിനെ വിമർശിച്ചിരുന്നു. മാത്രമല്ല ബെൻസിമ വളരെ വൈകി കൊണ്ടാണ് വിന്റർ ബ്രേക്കിന് ശേഷം ടീമിനോടൊപ്പം ചേർന്നിരുന്നത്.ഇതേത്തുടർന്ന് ക്ലബ്ബ് അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ ടീമിൽ നിന്നും മാറ്റി നിർത്തുകയായിരുന്നു ചെയ്തിരുന്നത്.

കാര്യങ്ങൾ കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഇത്തിഹാദിൽ തുടരാൻ ഇപ്പോൾ ബെൻസിമ ഉദ്ദേശിക്കുന്നില്ല. തനിക്ക് ക്ലബ്ബ് വിടണം എന്നുള്ള ആവശ്യം അദ്ദേഹം ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്. ക്ലബ്ബിനകത്ത് സമ്മർദ്ദം കൂടുതലാണ് എന്നുള്ള ഒരു കാരണമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെ ഇത്തിഹാദ് അദ്ദേഹത്തിന് മുന്നിൽ മറ്റൊരു ഓപ്ഷൻ വച്ച് നീട്ടിയിരുന്നു. അതായത് മറ്റേതെങ്കിലും സൗദി ക്ലബ്ബിലേക്ക് പോകാം എന്നായിരുന്നു ഓപ്ഷൻ.പക്ഷേ ഇതിനും ബെൻസിമ താല്പര്യപ്പെടുന്നില്ല. സൗദി അറേബ്യയിലെ പ്രഷർ തനിക്ക് താങ്ങാനാവുന്നില്ല എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.

പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പാണ് ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ചുരുക്കത്തിൽ ബെൻസിമ യൂറോപ്പിലേക്ക് തന്നെ തിരികെ വരാനുള്ള സാധ്യത ഇവിടെയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കിയേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. യൂറോപ്പിലേക്ക് തിരിച്ചെത്തുമ്പോൾ വലിയ രൂപത്തിൽ സാലറിയുടെ കാര്യത്തിൽ അദ്ദേഹം ഇളവ് വരുത്തേണ്ടി വരും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *