വില്യൻ ചെൽസിയിൽ തന്നെ തുടരാൻ സാധ്യത !
ചെൽസിയുടെ ബ്രസീലിയൻ സൂപ്പർ താരം വില്യൻ ക്ലബിൽ തന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. സ്കൈ സ്പോർട്സ് ആണ് ഈ വാർത്ത ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഈ ആഴ്ച്ച തന്നെ ചെൽസിയുമായി വില്യൻ പുതിയ കരാറിൽ എത്തും എന്നാണ് സ്കൈ സ്പോർട്സ് പറയുന്നത്. നിലവിൽ താരത്തിന്റെ ചെൽസിയുമായുള്ള കരാർ അവസാനിക്കാനിരിക്കുകയാണ്. താരം ചെൽസിയുമായി പുതിയ കരാറിൽ ഉടനെ ഏർപ്പെടുമെന്നാണ് ഫ്രാങ്ക് ലംപാർഡ് വിശ്വസിക്കുന്നത്. മുപ്പത്തിയൊന്ന് വയസുകാരനായ താരം ചെൽസിയോട് മൂന്ന് വർഷത്തെ കരാറായിരുന്നു ആവിശ്യപ്പെട്ടിരുന്നത്. എന്നാൽ രണ്ട് വർഷത്തെ കരാർ മാത്രമേ ചെൽസി മുന്നോട്ട് വെച്ചോള്ളൂ. ഇതായിരുന്നു പുതിയ കരാറിൽ ഏർപ്പെടാൻ തടസ്സമായി നിന്നത്. അതേസമയം താരത്തിന് വേണ്ടി ഇന്റർ മിയാമി, ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ രംഗത്ത് വന്നിരുന്നതായും സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Chelsea 'hopeful they can agree a deal with Willian before the end of the week' https://t.co/Vjn3EN4yzk
— MailOnline Sport (@MailSport) July 27, 2020
താരം കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്ന് തുടക്കത്തിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും പ്രീമിയർ ലീഗ് റീസ്റ്റാർട്ട് ചെയ്ത ശേഷം താരം തകർപ്പൻ ഫോമിലായിരുന്നു. മൂന്ന് ഗോളും നാല് അസിസ്റ്റും താരം ഈ കാലയളവിൽ സ്വന്തമാക്കിയിരുന്നു. എന്നാൽ പരിക്ക് മൂലം ഇന്നലെ വോൾവ്‌സിനെതിരെ നടന്ന മത്സരം താരത്തിന് നഷ്ടമാവുകയും ചെയ്തു. ഏതായാലും താരത്തിന്റെ മിന്നും ഫോം ചെൽസി അധികൃതരുടെ തീരുമാനം മാറ്റുകയായിരുന്നു. താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചു. ഉടനെ തന്നെ കരാർ പുതുക്കുമെന്നാണ് സ്കൈ സ്പോർട്സ് അറിയിച്ചിരിക്കുന്നത്. പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിൻഡോ ഇന്നാണ് ഓപ്പൺ ആയിരിക്കുന്നത്. പത്തു ആഴ്ച്ചകൾക്ക് ശേഷം, ഒക്ടോബർ അഞ്ചിന് ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യും.
Barcelona, Manchester United and David Beckham's Inter Miami have asked to be kept informed of Willian's availability…
— Sky Sports Premier League (@SkySportsPL) July 27, 2020