ഇനി എന്തെങ്കിലും പറഞ്ഞാൽ ഞാൻ അവനെ ഇടിച്ച് പൊളിക്കും :വിനീഷ്യസിനെതിരെ ടോറസ്.
കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബാഴ്സലോണയെ പരാജയപ്പെടുത്തിക്കൊണ്ട് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.വിനീഷ്യസ് ജൂനിയറുടെ ഹാട്രിക്കാണ് ഈ മാസ്മരിക വിജയം റയലിന് സമ്മാനിച്ചിരുന്നത്. മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് വിനീഷ്യസ് തന്നെയായിരുന്നു.
എന്നാൽ ഈ മത്സരത്തിനിടെ ബാഴ്സ സൂപ്പർതാരമായ ഫെറാൻ ടോറസും വിനീഷ്യസ് ജൂനിയറും സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് അറുപതാം മിനുട്ടിൽ ടോറസിനെ ചാവി പിൻവലിക്കുകയും ചെയ്തു. ആ സമയത്ത് വിനീഷ്യസ് ബാഴ്സ ബെഞ്ചിലേക്ക് നോക്കി 4-1 എന്നുള്ള ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു.ഏതായാലും ബെഞ്ചിൽ ഇരിക്കുന്ന സമയത്ത് വിനീഷ്യസിനെ കുറിച്ച് മോശമായ രീതിയിലാണ് ടോറസ് സംസാരിച്ചിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
❗️Ferran Torres on Vinicius yesterday, from the bench: "If he says anything to me, I swear to God, I'll give him a f*cking punch. If this *sshole says anything to me, I'll give him such a f*cking blow to his face that I'll smash him."
— Barça Universal (@BarcaUniversal) January 15, 2024
— @MovistarFutbol pic.twitter.com/Mh2f32jhzZ
” വിഡ്ഢിത്തം നിറഞ്ഞ വിനീഷ്യസ് അവിടെയുണ്ട്.എന്നെങ്കിലും ഒരു ദിവസം ഞാൻ അവനെ എടുത്തോളാം.ഞാൻ സത്യം ചെയ്യുന്നു,ഇനി എന്തെങ്കിലും ആ വിഡ്ഢി പറഞ്ഞാൽ, ഞാൻ അവനെ ഇടിച്ചു പൊളിക്കും ” ഇതായിരുന്നു ബെഞ്ചിൽ ഇരിക്കുന്ന ടോറസ് സഹതാരമായ പെഡ്രിയോട് പറഞ്ഞിരുന്നത്.ഇത് മാധ്യമങ്ങൾ കണ്ടെത്തുകയായിരുന്നു.
ഇത് ആദ്യമായിട്ടല്ല വിനീഷ്യസും ടോറസും തമ്മിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ കോപ ഡെൽ റേ സെമിഫൈനലിലും ഇരുവരും തമ്മിൽ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്.വിനീഷ്യസ് ടോറസിനെ ദുരന്തം എന്നായിരുന്നു അന്ന് വിശേഷിപ്പിച്ചിരുന്നത്.