2010ലെ ബാഴ്സ Vs 2023ലെ സിറ്റി, മത്സരത്തിൽ ആര് വിജയിക്കും? പെപ് പറയുന്നു!

2023ലെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച പരിശീലകനുള്ള ഫിഫയുടെ ബെസ്റ്റ് പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയാണ് സ്വന്തമാക്കിയിട്ടുള്ളത്. അർഹിച്ച പുരസ്കാരമാണ് അദ്ദേഹം നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ നിരവധി നേട്ടങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്ക് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2023 എന്ന കലണ്ടർ വർഷത്തിൽ 5 കിരീടങ്ങളായിരുന്നു മാഞ്ചസ്റ്റർ സിറ്റി നേടിയിരുന്നത്.

ഈ പുരസ്കാരം കൈപ്പറ്റിയതിനുശേഷം പെപിനോട് ഒരു ചോദ്യം ചോദിക്കപ്പെട്ടിരുന്നു. അതായത് 2010ലെ ബാഴ്സലോണ ടീമും 2023ലെ മാഞ്ചസ്റ്റർ സിറ്റിയിലും തമ്മിൽ ഏറ്റുമുട്ടിയാൽ ആര് വിജയിക്കും എന്നായിരുന്നു ചോദ്യം. ഈ ചോദ്യം കേട്ടതോടെ തുടക്കത്തിൽ ഒരു മോശം പദപ്രയോഗമാണ് പെപ് നടത്തിയിട്ടുള്ളത്.അതിനുശേഷം വ്യക്തമായ ഉത്തരം അദ്ദേഹം നൽകുകയും ചെയ്തു.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആര് വിജയിക്കും എന്നത് എനിക്കറിയില്ല. പക്ഷേ അതൊരു നല്ല മത്സരമായിരിക്കും. രണ്ട് ടീമുകളും വളരെയധികം മികച്ച ടീമുകളാണ്.ബാഴ്സലോണ എന്റെ ഹൃദയത്തിലുള്ള ക്ലബ്ബാണ്. അവരാണ് എനിക്ക് മൂല്യങ്ങളും മറ്റുള്ളതെല്ലാം നൽകിയത്.അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്.ഒരുപാട് ആളുകളുടെ സഹായത്തോടുകൂടി മാഞ്ചസ്റ്റർ സിറ്റിയെ നിർമ്മിച്ച എടുക്കാൻ സാധിച്ചു.ട്രിബിൾ നേടാൻ കഴിഞ്ഞു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം സ്പെഷ്യൽ ആയ ഒന്നാണ് “ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റി എന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുക്കാൻ ഗാർഡിയോളക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ മൂന്ന് സീസണുകളിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയത് മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്.ഇത്തവണയും സിറ്റിക്ക് എല്ലാവരും കിരീട സാധ്യതകൾ കൽപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *