ഡാനിയെ ജയിലിൽ നിന്നും രക്ഷിക്കണം, സഹായമയച്ച് നെയ്മർ ജൂനിയർ!
ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവസ് നിലവിൽ സ്പെയിനിലെ ജയിലിലാണ് ഉള്ളത്. 2021 ഡിസംബർ മാസത്തിൽ ബാഴ്സലോണയിലെ ഒരു നൈറ്റ് ക്ലബ്ബിൽ ഒരു സ്ത്രീയെ ഡാനി ആൽവസ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.ഇതിൽ താരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിരുന്നു.അങ്ങനെയാണ് ഡാനി ആൽവസ് ഇപ്പോൾ ജയിലിൽ തുടരുന്നത്.
മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ഡാനി ആൽവസിനെ ഡിവോഴ്സ് ചെയ്യുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയിൽ തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ ഡാനി ആൽവസിന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റുള്ള സ്വത്തുക്കളും മരവിപ്പിച്ചിരുന്നു.ഇത് ഈ ബ്രസീലിയൻ താരത്തിന് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.
As per UOL, Dani Alves has received funds from Neymar Junior's father to help with his legal fees.
— Football España (@footballespana_) January 9, 2024
Alves' rape case trial is expected to begin in the next few months. pic.twitter.com/tGSiA6LPgW
മാത്രമല്ല ഈ ലൈംഗിക അതിക്രമ കേസിൽ ഒരു ലക്ഷത്തി അമ്പതിനായിരം യൂറോ പിഴയായി കൊണ്ട് അടക്കാനും കോടതി വിധിച്ചിരുന്നു. തന്റെ സ്വത്തുക്കൾ എല്ലാം മരവിപ്പിച്ചത് കൊണ്ട് ആൽവസിന് ഇത് അടക്കാൻ കഴിഞ്ഞിരുന്നില്ല.ഇപ്പോഴിതാ ഡാനിയുടെ സഹതാരമായിരുന്നു നെയ്മർ ജൂനിയർ അദ്ദേഹത്തിന് സഹായം നൽകിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.ഈ ഫൈൻ നെയ്മർ ജൂനിയർ അടച്ചു എന്നാണ് റിപ്പോർട്ടുകൾ. അതായത് ഒരു ലക്ഷത്തി അമ്പതിനായിരം യൂറോ നെയ്മർ ഡാനിക്ക് നൽകുകയായിരുന്നു.
ബ്രസീലിയൻ മാധ്യമമായ UOL ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഈ നഷ്ടപരിഹാരത്തുക നൽകിയത് ഡാനിക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.എന്തെന്നാൽ അദ്ദേഹത്തിന്റെ ശിക്ഷയിൽ ഇളവ് വന്നേക്കും. മാത്രമല്ല നെയ്മർ ജൂനിയർ വക്കീലിന്റെ കാര്യത്തിലും ഡാനിക്ക് സഹായങ്ങൾ നൽകിയിട്ടുണ്ട്. 9 വർഷത്തോളം ഡാനി ജയിലിൽ കിടക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.