സൗദിയിലെ സമ്മർ സൈനിങ് പവർ റാങ്കിങ് : ഒന്നാം സ്ഥാനത്താര്?

കഴിഞ്ഞ വർഷത്തെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിൽ എത്തിയത്.അതൊരു തുടക്കം മാത്രമായിരുന്നു.പിന്നീട് കഴിഞ്ഞ സമ്മറിൽ നിരവധി സൂപ്പർതാരങ്ങൾ സൗദി അറേബ്യയിൽ എത്തി. നെയ്മറും ബെൻസിമയും മാനെയുമെല്ലാം അതിൽ പെട്ടവരാണ്.

കഴിഞ്ഞ സമ്മറിൽ സൗദി അറേബ്യയിൽ എത്തിയ താരങ്ങളുടെ പ്രകടനത്തിന് അനുസൃതമായി ഒരു പവർ റാങ്കിംഗ് ഇപ്പോൾ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് അൽ ഹിലാൽ സ്വന്തമാക്കിയ സൂപ്പർ താരം മിട്രോവിചാണ്. മാസ്മരിക പ്രകടനമാണ് മിട്രോവിച്ച് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ലീഗിൽ 17 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

അതേസമയം നെയ്മർ ജൂനിയറുടെ സൈനിങ്ങ് വരുന്നത് മുപ്പതാം സ്ഥാനത്താണ്. വളരെ ചുരുങ്ങിയ മത്സരങ്ങൾ മാത്രമാണ് അദ്ദേഹം അൽ ഹിലാലിനു വേണ്ടി കളിച്ചിട്ടുള്ളത്.പിന്നീട് പരിക്ക് മൂലം പുറത്താവുകയായിരുന്നു. ഏതായാലും ആ പവർ റാങ്കിങ് നമുക്കൊന്ന് പരിശോധിക്കാം.

33-Jota (Al-Ittihad)
32-Habib Diallo (Al-Shabab)
31-Roberto Firmino (Al-Ahli)
30-Neymar (Al-Hilal)
29-Merih Demiral (Al-Ahli) –
28-Seko Fofana (Al-Nassr) –
27-Demarai Gray (Al-Ettifaq) –
26-Gabri Veiga (Al-Ahli)
25-Alex Telles (Al-Nassr) –
24-Karim Benzema (Al-Ittihad)
23-Fabinho (Al-Ittihad)
22-Luiz Felipe (Al-Ittihad) –
21-Edouard Mendy (Al-Ahli) –
20-Allan Saint-Maximin (Al-Ahli)
19-Roger Ibanez (Al-Ahli)
18-N’Golo Kante (Al-Ittihad) –
17-Yannick Carrasco (Al-Shabab)
16-Jordan Henderson (Al-Ettifaq)
15-Georginio Wijnaldum (Al-Ettifaq)
14-Moussa Dembele (Al-Ettifaq)
13-Kalidou Koulibaly (Al-Hilal)
12-Malcom (Al-Hilal)
11-Aymeric Laporte (Al-Nassr)
10-Sadio Mane (Al-Nassr)
9-Riyad Mahrez (Al-Ahli)
8-Jack Hendry (Al-Ettifaq)
7-Otavio (Al-Nassr)
6-Franck Kessie (Al-Ahli)
5-Sergej Milinkovic-Savic (Al-Hilal)
4-Ruben Neves (Al-Hilal)
3-Yassine Bounou (Al-Hilal) –
2-Marcelo Brozovic (Al-Nassr) –
1-Aleksandar Mitrovic (Al-Hilal)

ഇവരൊക്കെയാണ് ഈ പവർ റാങ്കിങ്ങിൽ ഇടം നേടിയിട്ടുള്ളത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ലിസ്റ്റിൽ വരുന്നില്ല. കാരണം അദ്ദേഹം കഴിഞ്ഞ സമ്മറിൽ അല്ല, മറിച്ച് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു സൗദി അറേബ്യയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *