സ്വയം ഡെഡ്ലൈൻ വെച്ച് എംബപ്പേ,ഉറ്റു നോക്കി പിഎസ്ജിയും റയലും!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇനി ആറു മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ഈ കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമല്ല. തന്റെ ഭാവിയെക്കുറിച്ച് താൻ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്നുള്ള കാര്യം കഴിഞ്ഞദിവസം എംബപ്പേ തന്നെ അറിയിച്ചിട്ടുണ്ട്. കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി തുടർന്ന് കൊണ്ടിരിക്കുകയാണ്.
നിലവിൽ മറ്റേത് ക്ലബ്ബുമായും ചർച്ചകൾ നടത്താനും പ്രീ അഗ്രിമെന്റിൽ എത്താനും എംബപ്പേക്ക് അവകാശമുണ്ട്.അതുകൊണ്ടുതന്നെ ജനുവരി മധ്യത്തോടെ ഒരു അന്തിമ തീരുമാനം നൽകണമെന്ന് റയൽ മാഡ്രിഡ് താരത്തോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഈ ഡെഡ്ലൈൻ എംബപ്പേ പരിഗണിക്കുന്നില്ല. മറിച്ച് അദ്ദേഹം സ്വയം ഒരു ഡെഡ്ലൈൻ വെച്ചു എന്നാണ് റിപ്പോർട്ടുകൾ.
Mbappe transfer saga every transfer windowpic.twitter.com/MRMd62ZlTz
— Troll Football (@TrollFootball) January 4, 2024
ഫെബ്രുവരി മാസത്തിൽ ആയിരിക്കും എംബപ്പേ തന്റെ ഭാവിയെക്കുറിച്ച് ഒരു ഫൈനൽ ഡിസിഷൻ എടുക്കുക. ഫെബ്രുവരി പതിനഞ്ചാം തീയതി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ മത്സരം പിഎസ്ജി കളിക്കുന്നുണ്ട്. അതിനു മുന്നേ ഒരു തീരുമാനം എംബപ്പേ എടുക്കും എന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏതായാലും താരത്തിന്റെ തീരുമാനം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് റയൽ മാഡ്രിഡും പിഎസ്ജിയുമുള്ളത്. ഈ സമ്മറിൽ അദ്ദേഹത്തെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നീട് താരത്തെ കൊണ്ടുവരേണ്ടതില്ല എന്നാണ് എംബപ്പേയുടെ തീരുമാനം. അതേസമയം ലിവർപൂൾ ഇപ്പോൾ തങ്ങളുടെ താല്പര്യം വർധിപ്പിച്ചിട്ടുണ്ട്.എംബപ്പേ ലിവർപൂളിനെ പരിഗണിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല എന്ന റൂമറുകൾ വളരെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.