നെയ്മറുടെ കാര്യത്തിൽ പിഎസ്ജിക്കെതിരെ അന്വേഷണം!

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെ 2017ലായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സ്വന്തമാക്കിയത്.ഒരു ലോക റെക്കോർഡ് തന്നെയായിരുന്നു അവിടെ പിറന്നിരുന്നത്. 222 മില്യൺ യൂറോയാണ് താരത്തിന് പിഎസ്ജി ചിലവഴിച്ചത്. ലോകത്തെ ഏറ്റവും ചിലവേറിയ ട്രാൻസ്ഫർ ഇതുതന്നെയാണ്.ഈ റെക്കോർഡ് തകർക്കാൻ ആർക്കും സാധിച്ചിട്ടില്ല.

എന്നാൽ ഈ ട്രാൻസ്ഫറിൽ പിഎസ്ജിക്ക് ഇപ്പോൾ തലവേദന നേരിടേണ്ടി വരുന്നുണ്ട്. എന്തെന്നാൽ പിഎസ്ജിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഈ ട്രാൻസ്ഫറിൽ നികുതിവെട്ടിപ്പ് ക്ലബ്ബ് നടത്തിയെന്നാണ് ആരോപണം. ഇക്കാര്യത്തിൽ ക്ലബ്ബിനെതിരെ അന്വേഷണങ്ങൾ നടക്കുന്നതായി മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇത്രയും വലിയ ഡീലിന്റെ നികുതിയിൽ പിഎസ്ജി ചില തിരിമറികൾ നടത്തുകയായിരുന്നു.ഗവൺമെന്റിന്റെ ഒത്താശയോടു കൂടി തന്നെയാണ് ഇത് നടന്നത് എന്ന് ആരോപണവും ശക്തമാണ്. ഏതായാലും ഇൻവെസ്റ്റിഗേഷനു ശേഷം പിഎസ്ജി ഇക്കാര്യത്തിൽ കുറ്റക്കാരാണോ അല്ലയോ എന്നുള്ളത് തെളിയും.കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ അവർക്ക് നേരിടേണ്ടി വന്നേക്കും. ഈ ഇൻവെസ്റ്റിഗേഷൻ നടക്കുന്നത് പിഎസ്ജിക്ക് ഇപ്പോൾ ഒരു തടസ്സമായി കണ്ടു നിലകൊള്ളുന്നുണ്ട്.

നിലവിൽ നെയ്മർ ജൂനിയർ പിഎസ്ജിയുടെ ഭാഗമല്ല. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ സൗദി അറേബ്യൻ ക്ലബ് ആയ ഹിലാൽ സ്വന്തമാക്കിയിരുന്നു. 90 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി അൽ ഹിലാൽ ചിലവഴിച്ചിരുന്നത്.എന്നാൽ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് നെയ്മർ അവിടെ കളിച്ചിട്ടുള്ളത്.പിന്നീട് പരിക്കിന്റെ പിടിയിൽ അകപ്പെട്ട നെയ്മർക്ക് ഇനി ഈ സീസണിൽ കളിക്കാൻ സാധിക്കില്ല എന്നത് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *