മെസ്സി എവിടെ?അമേരിക്കയിലെ ഏറ്റവും മികച്ച താരമായി മാറി അർജന്റൈൻ താരം, രണ്ടാം സ്ഥാനം സുവാരസിന്!

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയിൽ എത്തിയത്.മികച്ച പ്രകടനം ഇന്റർ മയാമിക്ക് വേണ്ടി നടത്താൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ എംഎൽഎസിൽ കുറച്ചു മത്സരങ്ങൾ മാത്രമാണ് മെസ്സി കളിച്ചിട്ടുള്ളത്.മാത്രമല്ല അതിൽ തന്നെ തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല.

ഉറുഗ്വയിലെ പ്രശസ്ത മാധ്യമമായ എൽ പയസ് ഓരോ വർഷത്തെയും ഏറ്റവും മികച്ച അമേരിക്കൻ താരത്തിന് പുരസ്കാരങ്ങൾ നൽകാറുണ്ട്. 2023ലെ അമേരിക്കയിലെ ഏറ്റവും മികച്ച താരമായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് അർജന്റൈൻ സൂപ്പർ താരമായ ജർമ്മൻ കാനോയാണ്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിന് വേണ്ടിയാണ് ഈ സൂപ്പർതാരം കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മിന്നുന്ന പ്രകടനമാണ് കാനോ നടത്തിയിട്ടുള്ളത്.

നോർത്ത് അമേരിക്കയിലെയും സൗത്ത് അമേരിക്കയിലെയും താരങ്ങളെ ഈ പുരസ്കാരത്തിന് പരിഗണിക്കാറുണ്ട്. ആകെ 250 ജേണലിസ്റ്റുളാണ് വോട്ട് ചെയ്തിട്ടുള്ളത്. 167 വോട്ടുകൾ നേടി കൊണ്ടാണ് ജർമ്മൻ കാനോ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്. 40 വോട്ടുകൾ നേടിയ സൂപ്പർ താരം ലൂയിസ് സുവാരസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. 8 വോട്ടുകൾ നേടിയ നിക്കോളാസ് ലാ ക്രൂസ് മൂന്നാം സ്ഥാനമാണ് സ്വന്തമാക്കിയത്.

അതേസമയം മെസ്സി ഏറെ പുറകിലാണ്.കേവലം 4 വോട്ടുകൾ മാത്രമാണ് ലയണൽ മെസ്സിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.കഴിഞ്ഞവർഷം മിന്നുന്ന പ്രകടനം നടത്തിയ കാനോ തന്നെയാണ് കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അർജന്റൈൻ താരം. 40 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 37 ഗോളുകൾ നേടിയിട്ടുള്ള ലൗറ്ററോ രണ്ടാം സ്ഥാനത്തും 36 ഗോളുകൾ നേടിയിട്ടുള്ള ഇക്കാർഡി മൂന്നാം സ്ഥാനവുമാണ് സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *