ഒരുപാട് കാലം ഇതിന് സാധിച്ചില്ല:മിന്നും പ്രകടനത്തിൽ ഹാപ്പിയാണെന്ന് എമി മാർട്ടിനസ്

അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അർജന്റീന ദേശീയ ടീമിനോടൊപ്പം സാധ്യമായതെല്ലാം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ തന്റെ ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടിയും മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുകയാണ്. മാത്രമല്ല ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വില്ല ഈ സീസണിൽ മികച്ച രൂപത്തിലാണ് മുന്നോട്ടുപോകുന്നത്.പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ടീമുകളിൽ ഒന്നാണ് ആസ്റ്റൻ വില്ല.

അതുകൊണ്ടുതന്നെ എമിലിയാനോ മാർട്ടിനസ് വളരെയധികം ഹാപ്പിയാണ്. കഴിഞ്ഞ വർഷമാണോ ഈ വർഷമാണോ ഏറ്റവും മികച്ച തന്നെ അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.വ്യക്തമായ മറുപടി അദ്ദേഹം നൽകുകയും ചെയ്തിട്ടുണ്ട്. ഒരുപാട് കാലം തനിക്ക് ഫുട്ബോൾ ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നും എന്നാൽ ഇപ്പോൾ താൻ ശരിക്കും ഫുട്ബോൾ ആസ്വദിക്കുന്നുണ്ടെന്നും എമി മാർട്ടിനസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഈ രണ്ടു വർഷങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.കഴിഞ്ഞ വർഷത്തെ സീസൺ ഒരിക്കലും ആവർത്തിക്കാത്ത ഒന്നാണ്.ആ വർഷത്തേക്കാൾ മികച്ച രീതിയിൽ മറ്റൊരു വർഷം അവസാനിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണ്. പക്ഷേ ഈ വർഷവും വളരെ മനോഹരമാണ്.അർജന്റീനയുടെ ദേശീയ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങാതെ നിൽക്കുന്ന ഗോൾകീപ്പറായി മാറാൻ എനിക്ക് കഴിഞ്ഞു. മാത്രമല്ല ക്ലബ്ബിനോടൊപ്പം ഞങ്ങൾ ഇപ്പോൾ കിരീടത്തിന് വേണ്ടി പോരാടുന്നു. ഇത്രയും ഉയരത്തിലേക്ക് ഈ ക്ലബ് എത്തും എന്നുള്ളത് ആരും പ്രതീക്ഷിച്ചിരുന്നില്ല.അതൊരു ഡബിൾ മെറിറ്റാണ്.ഞാനിപ്പോൾ ഫുട്ബോൾ വളരെയധികം ആസ്വദിക്കുന്നുണ്ട്. ഒരുപാട് കാലം എനിക്ക് ഫുട്ബോൾ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല “ഇതാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.

ദീർഘകാലം ബെഞ്ചിൽ ഇരിക്കേണ്ടി വന്നിട്ടുള്ള താരമാണ് എമിലിയാനോ മാർട്ടിനസ്.ആസ്റ്റൻ വില്ലയിൽ എത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് സ്ഥിരമായി സ്ഥാനങ്ങൾ ലഭിച്ചു തുടങ്ങിയത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ വില്ല രണ്ടാം സ്ഥാനത്താണ്.കഴിഞ്ഞ മത്സരത്തിൽ ഷഫീൽഡ് യുണൈറ്റഡ്നോട് പോയിന്റുകൾ ഡ്രോപ്പ് ചെയ്തത് അവർക്ക് തിരിച്ചടിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *