ക്രിസ്റ്റ്യാനോ വന്നതോടുകൂടിയാണ് ഞാൻ ഉൾപ്പെടെയുള്ള എല്ലാവരും സൗദിയെ ശ്രദ്ധിച്ചു തുടങ്ങിയത് :തുറന്ന് പറഞ്ഞ് ഹെന്റെഴ്സൺ!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കിയത്.റൊണാൾഡോ സൗദിയിലേക്ക് പോയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. പക്ഷേ അത് വലിയ ഒരു വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്.ക്രിസ്റ്റ്യാനോയുടെ പാത പിന്തുടർന്നുകൊണ്ട് നിരവധി സൂപ്പർതാരങ്ങൾ സൗദിയിൽ എത്തി. ഇന്ന് നെയ്മർ ജൂനിയറും ബെൻസിമയുമെല്ലാം സൗദി അറേബ്യയുടെ താരങ്ങളാണ്.

ലിവർപൂളിന്റെ ക്യാപ്റ്റനായിരുന്ന ജോർദാൻ ഹെന്റെഴ്സൺ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. താൻ സൗദിയിലേക്ക് വരാൻ പോലും കാരണക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്ന കാര്യം ഇപ്പോൾ ഹെന്റെഴ്സൺ തുറന്നു പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ വന്നതോടുകൂടിയാണ് താൻ ഉൾപ്പെടെയുള്ള പലരും സൗദിയെ ശ്രദ്ധിച്ചു തുടങ്ങിയതെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഹെന്റെഴ്സന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതിനുശേഷം ആണ് ഞാൻ സൗദി അറേബ്യയിലെ മത്സരങ്ങൾ കണ്ടു തുടങ്ങിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതിനുശേഷം ആ ലീഗ് കൂടുതൽ ഇമ്പ്രൂവ് ആവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു,അതിന്റെ ഫലമായി കൊണ്ട് അവർ മെച്ചപ്പെടുകയും ചെയ്തിരുന്നു.അത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതിനുശേഷം ആണ് എല്ലാവരും സൗദി അറേബ്യൻ ലീഗിൽ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയത് ” ഇതാണ് ഹെന്റെഴ്സൺ പറഞ്ഞിട്ടുള്ളത്.

തകർപ്പൻ പ്രകടനമാണ് റൊണാൾഡോ ഈ സീസണിലും ഇപ്പോൾ പുറത്തെടുക്കുന്നത്.15 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും എട്ട് അസിസ്റ്റുകളും അദ്ദേഹം സൗദി ലീഗിൽ മാത്രമായി പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം 15 മത്സരങ്ങൾ ലീഗിൽ കളിച്ച ഹെന്റെഴ്സൺ നാല് അസിസ്റ്റുകൾ ആണ് ഇതുവരെ നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *