കിട്ടാനുള്ളത് വേൾഡ് കപ്പ് മാത്രം, ഇത്തവണ നേടണം:പെപ്

ഇന്ന് ക്ലബ്ബ് വേൾഡ് കപ്പിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. സെമി ഫൈനൽ പോരാട്ടത്തിൽ ഏഷ്യൻ വമ്പൻമാരായ ഉറാവ റെഡ് ഡയമണ്ട്സ് ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30നാണ് ഈയൊരു മത്സരം നടക്കുക. സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ചുകൊണ്ടാണ് ഈ ഇംഗ്ലീഷ് വമ്പന്മാരും ജാപ്പനീസ് വമ്പന്മാരും തമ്മിൽ ഏറ്റുമുട്ടുക.

ക്ലബ്ബ് വേൾഡ് കപ്പ് കിരീടം ഇതുവരെ നേടാൻ കഴിയാത്ത ടീമാണ് മാഞ്ചസ്റ്റർ സിറ്റി.എന്നാൽ ഇത്തവണ ഈ വേൾഡ് കപ്പ് തങ്ങൾക്ക് നേടേണ്ടതുണ്ട് എന്നത് സിറ്റി പരിശീലകനായ പെപ് ഗാർഡിയോള പറഞ്ഞിട്ടുണ്ട്. ക്ലബ്ബ് വേൾഡ് കപ്പ് കൂടി നേടി ഈ സർക്കിൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും പെപ് കൂട്ടിച്ചേർത്തു.സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾക്ക് ഈ ക്ലബ്ബ് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കണം. ഞങ്ങളുടെ കൈവശം ഇല്ലാത്ത ഒരു ട്രോഫിയാണ് ഇത്. ഞങ്ങളുടെ സർക്കിൾ കമ്പ്ലീറ്റ് ചെയ്യാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.സാധിക്കുന്നതെല്ലാം ഞങ്ങൾക്ക് നേടണം. ഒരുപക്ഷേ ഞങ്ങൾക്ക് ഇനിയൊരു അവസരം ലഭിച്ചു എന്ന് വരില്ല,ചിലപ്പോൾ ലഭിച്ചേക്കാം. പ്രീമിയർ ലീഗിൽ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും മത്സരങ്ങൾ കളിച്ചതിനുശേഷമാണ് ഞങ്ങൾ ഇവിടെക്ക് എത്തുന്നത്.ഇത് ഒരല്പം ബുദ്ധിമുട്ടുള്ള സമയമാണ്. പക്ഷേ മികച്ച രീതിയിൽ കളിക്കാൻ താരങ്ങൾ ശ്രമിക്കും “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സിറ്റി ഇപ്പോൾ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എല്ലാ കോമ്പറ്റീഷനലുമായി അവസാനമായി കളിച്ച 8 മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് സിറ്റി വിജയിച്ചിട്ടുള്ളത്. അതേസമയം വിജയിച്ചാൽ ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിനെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് നേരിടേണ്ടി വരിക. ആഫ്രിക്കൻ ചാമ്പ്യന്മാരായ അൽ അഹ്ലിയെ പരാജയപ്പെടുത്തി കൊണ്ടാണ് ഫ്ലുമിനൻസ് ഇപ്പോൾ വേൾഡ് കപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *