മടങ്ങിവരുന്നത് വരെ ജേഴ്സി പിടിച്ചുവെക്കാൻ നെയ്മർ ആവശ്യപ്പെട്ടു: പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ.

ഇപ്പോൾ അവസാനിച്ച ബ്രസീലിയൻ ലീഗിൽ വമ്പൻമാരായ സാൻഡോസ് പതിനേഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതായത് ക്ലബ്ബിന്റെ 111 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി സാന്റോസ് ബ്രസീലിയൻ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ടു. രണ്ടാം ഡിവിഷനിലാണ് ഇനി സാന്റോസ് കളിക്കുക.ഇതേ തുടർന്ന് ബ്രസീലിയൻ ഇതിഹാസമായ പെലെ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി സാന്റോസ് പിൻവലിക്കുകയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ ജേഴ്സി സെക്കൻഡ് ഡിവിഷനിൽ കളിക്കേണ്ടതില്ല എന്നായിരുന്നു ക്ലബ്ബിന്റെ തീരുമാനം.

ഇതിന് പിന്നാലെ സാന്റോസിന്റെ പ്രസിഡണ്ടായ മാഴ്സെലോ ടെയ്ക്സെയ്ര മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തിയിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർ സാൻഡോസിൽ അണിഞ്ഞിരുന്ന പതിനൊന്നാം നമ്പർ ജേഴ്സി കൂടി പിടിച്ചുവെക്കണം,ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത് മറ്റാരുമല്ല,നെയ്മർ ജൂനിയർ തന്നെയാണ്,ഇതാണ് പ്രസിഡന്റ് വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഇന്നലെ നെയ്മർ ജൂനിയറിൽ നിന്നും എനിക്കൊരു കോൾ വന്നിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ഇപ്രകാരമാണ്, പ്രസിഡന്റ്..നിങ്ങൾ പത്താം നമ്പർ ജേഴ്സി പിൻവലിച്ചു കഴിഞ്ഞു..ഫസ്റ്റ് ഡിവിഷനിലേക്ക് തിരിച്ചുവരുന്നത് വരെയാണ് പിൻവലിച്ചത്..അതുപോലെ പതിനൊന്നാം നമ്പർ ജേഴ്സിയും പിൻവലിക്കൂ.. ഞാൻ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതുവരെ അത് പിടിച്ചു വെക്കൂ എന്നായിരുന്നു നെയ്മർ എന്നോട് പറഞ്ഞത്.ഞാൻ അത് പരിഗണിക്കുന്നുണ്ട്..ബോർഡ് അംഗങ്ങളുടെ ചർച്ച ചെയ്തിട്ട് തീരുമാനിക്കാം. അക്കാര്യം ഞാൻ നെയ്മറോടും പറഞ്ഞിട്ടുണ്ട് ” ഇതാണ് സാൻഡോസ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

നെയ്മർ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സാൻഡോസിലേക്ക് തിരിച്ചെത്താൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നത് നേരത്തെ നെയ്മർ വെളിപ്പെടുത്തിയ കാര്യമാണ്. നെയ്മർ കരിയറിന്റെ അവസാന ഘട്ടം സാന്റോസിൽ ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ബ്രസീലിലെ ഫസ്റ്റ് ഡിവിഷനിലേക്ക് മടങ്ങിയെത്തുക എന്നതാണ് ഇനി അടുത്ത സീസണിൽ സാൻഡോസിന്റെ മുന്നിലുള്ള ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *