സോറി റൊണാൾഡോ : മാപ്പ് പറഞ്ഞ് ഏർലിംഗ് ഹാലന്റ്!

പതിവുപോലെ ഈ സീസണലും മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ഏർലിംഗ് ഹാലന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. 15 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാലന്റാണ്. എന്നാൽ സമീപകാലത്ത് വലിയ രൂപത്തിൽ തിളങ്ങാത്തതിന്റെ പേരിൽ ഹാലന്റിന് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

കഴിഞ്ഞദിവസം ഹാലന്റ് EA FC ഗെയിമിൽ തന്റെ അൾട്ടിമേറ്റ് ടീം തിരഞ്ഞെടുത്തിരുന്നു. അതിൽ സ്ട്രൈക്കർ പൊസിഷനിൽ ഏർലിംഗ് ഹാലന്റ് തന്നെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ട്രൈക്കർ പൊസിഷനിൽ തന്റെ പാർട്ണറായി കൊണ്ട് തന്റെ കസിനായ ജൊനാഥൻ ബ്രോൺ ബ്രൂണസ്സിനെയും ഹാലന്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. പകരം അദ്ദേഹം ഡ്രോപ്പ് ചെയ്തത് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോയാണ്.

ഇതിന് അദ്ദേഹം റൊണാൾഡോയോട് മാപ്പ് പറഞ്ഞിട്ടുണ്ട്. അതായത് തന്റെ ഇൻസ്റ്റഗ്രാമിൽ EA FC അൾട്ടിമേറ്റ് ടീമിനെ അദ്ദേഹം പങ്കുവെക്കുകയായിരുന്നു.അതിന്റെ ക്യാപ്ഷനായി കൊണ്ട് അദ്ദേഹം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.”സോറി റൊണാൾഡോ, എന്റെ കസിന് വേണ്ടി ഞാൻ നിങ്ങളെ ഡ്രോപ്പ് ചെയ്തിരിക്കുന്നു” ഇതായിരുന്നു ഹാലന്റ് എഴുതിയിരുന്നത്.

സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ,റൊണാൾഡീഞ്ഞോ എന്നിവരാണ് വിങ്ങർമാരായിക്കൊണ്ട് ഹാലന്റിന്റെ ടീമിൽ ഉള്ളത്. ഏതായാലും ഹാലന്റിന്റെ ഈ ടീം വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൻ വില്ലയോട് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടിരുന്നു.അടുത്ത മത്സരത്തിൽ അവർ നേരിടുക ലുട്ടൻ ടൗണിനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *