കോപ അമേരിക്ക : ഗ്രൂപ്പുകൾ തീരുമാനമായി, അർജന്റീനയുടെയും ബ്രസീലിന്റെയും എതിരാളികൾ ആരൊക്കെ?
അടുത്ത കോപ്പ അമേരിക്കയ്ക്ക് വേണ്ടിയുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കുറച്ച് മുൻപ് പൂർത്തിയായി.16 ടീമുകളാണ് അടുത്ത കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടുന്നത്. അതിൽ 14 ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. രണ്ട് ടീമുകൾ യോഗ്യത മത്സരങ്ങൾ കളിച്ചുകൊണ്ട് ക്വാളിഫിക്കേഷൻ സ്വന്തമാക്കും.
നാലു ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് വരുന്ന കോപ്പ അമേരിക്കയിൽ ഉള്ളത്. അർജന്റീനയും ബ്രസീലും പോട്ട് വണ്ണിൽ ആയിരുന്നതിനാൽ വ്യത്യസ്ത ഗ്രൂപ്പുകളിൽ ആണ് വന്നിട്ടുള്ളത്.ഗ്രൂപ്പ് എയിലാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഉള്ളത്.പെറു,ചിലി എന്നിവരെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അർജന്റീനക്ക് നേരിടേണ്ടതുണ്ട്. കാനഡയും ട്രിനിഡാഡ് ആൻഡ് ടോബാഗോയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിലെ വിജയികൾ ഈ ഗ്രൂപ്പിലാണ് ഇടം കണ്ടെത്തുക.
അതേസമയം ഗ്രൂപ്പ് ഡിയിലാണ് ബ്രസീൽ വരുന്നത്. കൊളംബിയ,പരാഗ്വ എന്നിവരെ ബ്രസീലിന് നേരിടേണ്ടതുണ്ട്.ഹോണ്ടുറാസും കോസ്റ്റാരിക്കയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിലെ വിജയികൾ ഈ ഗ്രൂപ്പിലാണ് വരിക.കോപ്പ അമേരിക്കയിലെ ഗ്രൂപ്പുകൾ താഴെ നൽകുന്നു.
🚨🏆 Official Copa América 2024 groups.
— Fabrizio Romano (@FabrizioRomano) December 8, 2023
Argentina and Brazil can only face each other in the final, as part of potential combinations. pic.twitter.com/eZGUC7w0sS
The groups for next year’s Copa America are set!! 🏆 pic.twitter.com/7TagecCNTU
— MARCA in English 🇺🇸 (@MARCAinENGLISH) December 8, 2023