GOAT ഡിബേറ്റ്,ക്രിസ്റ്റ്യാനോ മെസ്സിയുടെ അടുത്ത് പോലും ഇല്ലെന്ന് ജാമി കാരഗർ.

ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ഏറ്റവും മികച്ച താരം എന്ന കാര്യത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 15 വർഷത്തോളം ഫുട്ബോൾ ലോകത്ത് സർവ്വാധിപത്യം സ്ഥാപിച്ച രണ്ട് താരങ്ങളാണ് ഇരുവരും. എന്നാൽ ഇപ്പോൾ റൊണാൾഡോയെക്കാൾ മുന്നിലാണ് ലയണൽ മെസ്സി എന്ന് പറയേണ്ടിവരും. കാരണം പല അമൂല്യമായ നേട്ടങ്ങളുടെ കാര്യത്തിലും ലയണൽ മെസ്സി മുൻപന്തിയിലേക്ക് കടന്നു കഴിഞ്ഞു.

എന്നിരുന്നാലും GOAT ഡിബേറ്റ് ഇപ്പോഴും അവസാനിച്ചിട്ടില്ല.ഫുട്ബോൾ ആരാധകർക്കിടയിൽ അത് സജീവമായി കൊണ്ട് തുടരുന്നുണ്ട്. ലിവർപൂൾ ഡിഫൻഡറായിരുന്ന ജാമി കാരഗർ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ഒരിക്കൽ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ലയണൽ മെസ്സിയുടെ ഏഴയലത്തു പോലും ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിട്ടില്ല എന്നാണ് കാരഗർ പറഞ്ഞിട്ടുള്ളത്.CBS സ്പോർട്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മെസ്സി-ക്രിസ്റ്റ്യാനോ എന്നിവർക്കിടയിൽ ഒരു ഡിബേറ്റും നിലനിൽക്കുന്നില്ല.കാരണം ലയണൽ മെസ്സിയുടെ തൊട്ടരികിൽ പോലും എത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ ലയണൽ മെസ്സി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. അതുകൊണ്ടുതന്നെ മെസ്സിയുടെ അടുത്തുപോലും റൊണാൾഡോ ഇല്ല.റൊണാൾഡോ ഗോളുകൾ നേടുന്നു.ലയണൽ മെസ്സി ഗോളുകൾ നേടുന്നു എന്നുള്ളത് മാത്രമല്ല, അവിശ്വസനീയമായ ഒരു താരം കൂടിയാണ് “കാരഗർ പറഞ്ഞു.

മെസ്സിയും റൊണാൾഡോയും ഇപ്പോൾ യൂറോപ്പിന് പുറത്താണ് കളിച്ചുകൊണ്ടിരിക്കുന്നത്.മികച്ച പ്രകടനം രണ്ടുപേരും ഇപ്പോഴും നടത്തുന്നുണ്ട്.രണ്ട് താരങ്ങളും ഒരിക്കൽ കൂടി മുഖാമുഖം വരാനുള്ള സാധ്യതകൾ ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. ജനുവരിയിൽ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് അൽ നസ്റും ഇന്റർ മയാമിയും തമ്മിൽ ഏറ്റുമുട്ടുക.

Leave a Reply

Your email address will not be published. Required fields are marked *