കോപ്പ അമേരിക്ക വരെ മാത്രം,സ്കലോണിയുടെ കാര്യത്തിലെ പുതിയ വിവരങ്ങൾ പുറത്ത്!
അർജന്റീനയും ബ്രസീലും നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീന മാരക്കാനയിൽ വെച്ചു കൊണ്ട് പരാജയപ്പെടുത്തിയത്. തങ്ങളുടെ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ബ്രസീൽ യോഗ്യത മത്സരത്തിൽ സ്വന്തം നാട്ടിൽ വച്ചുകൊണ്ട് പരാജയം രുചിക്കുന്നത്.മാത്രമല്ല അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
ഈ മത്സരത്തിനുശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി നടത്തിയ പ്രസ്താവന വലിയ രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.അർജന്റീനയുടെ പരിശീലകസ്ഥാനത്തിൽ നിന്നും താൻ പടിയിറങ്ങിയേക്കാം എന്ന ഒരു സൂചനയായിരുന്നു അദ്ദേഹം നൽകിയിരുന്നത്.പക്ഷേ അദ്ദേഹം ഇതുവരെ രാജി വെച്ചിട്ടൊന്നുമില്ല. അതേക്കുറിച്ചുള്ള ചിന്തകളിലാണ് സ്കലോണി ഇപ്പോൾ ഉള്ളത്. അർജന്റീന ഫുട്ബോൾ അസോസിയേഷനും കോച്ചിംഗ് സ്റ്റാഫും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയിലേക്ക് ഇപ്പോൾ നയിച്ചിട്ടുള്ളത്.
هيرنان كاستيلو: سكالوني سيقود المنتخب كأقصى حد حتى كوبا أمريكا القادمة وبعدها سيغادر pic.twitter.com/Fp6vAMbLJ2
— Messi Xtra (@M30Xtra) November 24, 2023
അർജന്റീനയിലെ പ്രധാനപ്പെട്ട ജേണലിസ്റ്റുകളിൽ ഒരാളാണ് ഹെർനൻ കാസ്റ്റില്ലോ.അദ്ദേഹം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് സ്കലോണി ഉടൻതന്നെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കില്ല. മറിച്ച് അദ്ദേഹം അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റ് വരെ ടീമിനോടൊപ്പം തുടരും. കോപ്പ അമേരിക്കക്ക് ശേഷം അദ്ദേഹം പരിശീലക സ്ഥാനം ഒഴിയും. ഇതാണ് സ്കലോണിയുടെ പദ്ധതി എന്നാണ് ഹെർനൻ കാസ്റ്റില്ലോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതുവരെ അർജന്റീനയിൽ ഉണ്ടായിരുന്ന സ്കലോണി ഇപ്പോൾ സ്പെയിനിലേക്ക് മടങ്ങിയിട്ടുണ്ട്. ഈ വർഷം ഇനി അർജന്റീനക്ക് മത്സരങ്ങൾ ഇല്ല. ഈ വർഷം അവസാനിക്കുന്നതിനു മുന്നേ AFA പ്രസിഡണ്ടായ ടാപ്പിയയും സ്കലോണിയും തമ്മിൽ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.സ്കലോണിയുടെ ആ സ്റ്റേറ്റ്മെന്റിനുശേഷം ഇരുവരും പരസ്പരം ഇതുവരെ സംസാരിച്ചിട്ടില്ല.എല്ലാ പ്രശ്നങ്ങളും അധികം വൈകാതെ തന്നെ പരിഹരിക്കപ്പെടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.