സ്‌കലോണിയോട് മെസ്സിയും ടാപ്പിയയും സംസാരിക്കും:ഞെട്ടലോടെ ഡി പോൾ പറയുന്നു!

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം സ്വന്തമാക്കാൻ അർജന്റീന സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. എന്നാൽ ഈ മത്സരത്തിനുശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി നടത്തിയ ചില പ്രസ്താവനകൾ ആരാധകരെ ഞെട്ടിച്ചിരുന്നു.അർജന്റീനയുടെ പരിശീലക സ്ഥാനത്ത് നിന്നും താൻ ഒഴിഞ്ഞേക്കാം എന്നുള്ള ഒരു സാധ്യതകളാണ് അദ്ദേഹം പങ്കുവെച്ചത്.

മത്സരശേഷം അർജന്റൈൻ സൂപ്പർ താരമായ റോഡ്രിഗോ ഡി പോളിനോട് ഇതേക്കുറിച്ച് അഭിപ്രായം തേടിയിരുന്നു. ഞെട്ടിപ്പോയി എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്. പരിശീലകനോട് ക്യാപ്റ്റനായ ലയണൽ മെസ്സിയും പ്രസിഡന്റ് ആയ ടാപ്പിയയും സംസാരിക്കുമെന്ന് ഡി പോൾ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഞങ്ങൾ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല.അദ്ദേഹത്തിന് കുറച്ച് ചിന്തിക്കാൻ സമയം വേണം എന്നുള്ളത് സാധാരണമായ ഒരു കാര്യമാണ്.ഇതേക്കുറിച്ച് ഞങ്ങൾക്ക് ചർച്ചചെയ്യാൻ സമയം ലഭിച്ചിട്ടില്ല. ലയണൽ മെസ്സിയും ടാപ്പിയയും അദ്ദേഹത്തോട് സംസാരിക്കും.അദ്ദേഹം ദേശീയ ടീമിനോടൊപ്പം തുടരാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കാരണം ഞങ്ങൾ നേടിയതിന് പിന്നിലെല്ലാം ഒരു ശില്പി ആയി കൊണ്ട് പ്രവർത്തിച്ചത് അദ്ദേഹമാണ് ” ഇതാണ് അർജന്റീനയുടെ മധ്യനിര താരം പറഞ്ഞിട്ടുള്ളത്.

അർജന്റീന ഫുട്ബോൾ അസോസിയേഷനും ടീമും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് സ്‌കലോണിയുടെ ആ പ്രസ്താവനക്ക് കാരണമെന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്. അർഹിച്ച പരിഗണന കോച്ചിംഗ് സ്റ്റാഫിനെ ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നൽകുന്നില്ല. മാത്രമല്ല ടാപ്പിയയുമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.പക്ഷേ അതെല്ലാം പരിഹരിക്കപ്പെട്ടു കൊണ്ട് ഈ കോച്ച് തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *