നാണക്കേടിന്റെ അങ്ങേയറ്റം,ബ്രസീൽ വഴങ്ങിയത് ചരിത്ര തോൽവി!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ പരാജയപ്പെട്ടിരുന്നു. തങ്ങളുടെ ചിരവൈരികളായ അർജന്റീനയോടാണ് ബ്രസീൽ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിട്ടുള്ളത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ നിക്കോളാസ് ഓട്ടമെന്റി നേടിയ ഗോളാണ് അർജന്റീന വിജയം സമ്മാനിച്ചത്.ലോ സെൽസോയുടെ കോർണർ കിക്കിൽ നിന്നും ഹെഡിലൂടെയാണ് ഓട്ടമെന്റി ഗോൾ നേടിയത്.
മത്സരത്തിൽ മികച്ച പ്രകടനം ബ്രസീൽ നടത്തിയിരുന്നു എന്നത് വസ്തുതയാണ്. പക്ഷേ ഫിനിഷിംഗിലെ അപാകതകൾ അവർക്ക് തിരിച്ചടിയാവുകയായിരുന്നു. എന്നാൽ നാണക്കേടിന്റെ അങ്ങേയറ്റമാണ് ഈ തോൽവിയോടുകൂടി ബ്രസീൽ കണ്ടിട്ടുള്ളത്. അതായത് ഹാട്രിക്ക് തോൽവി അവർ പൂർത്തിയാക്കി കഴിഞ്ഞു.ഉറുഗ്വ, കൊളംബിയ എന്നിവരോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് അർജന്റീനയോടും ബ്രസീൽ പരാജയപ്പെട്ടിരിക്കുന്നത്. അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.
The Argentina national team celebrate with the fans who were attacked by Brazil police.pic.twitter.com/yjQS6GHrsu
— Roy Nemer (@RoyNemer) November 22, 2023
മാത്രമല്ല ഒരു ചരിത്ര തോൽവിയാണ് ബ്രസീൽ ഇപ്പോൾ വഴങ്ങിയിട്ടുള്ളത്.ചരിത്രത്തിൽ ഇതുവരെ ബ്രസീൽ സ്വന്തം നാട്ടിൽ വച്ചുകൊണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പരാജയപ്പെട്ടിട്ടില്ലായിരുന്നു. അതാണ് ഇവിടെ തിരുത്തി കുറിക്കപ്പെട്ടത്. അതിന് കാരണക്കാരായിരിക്കുന്നത് അർജന്റീനയാണ്. ബ്രസീൽ ആദ്യമായി ഹോം മൈതാനത്ത് വച്ചുകൊണ്ട് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരം പരാജയപ്പെട്ടു കഴിഞ്ഞു.
നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്. ആറു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും മൂന്ന് തോൽവിയും ആയി ആകെ 7 പോയിന്റാണ് ബ്രസീലിന് ഉള്ളത്.15 പോയിന്റുകൾ നേടിയിട്ടുള്ള അർജന്റീനയാണ് ഒന്നാം സ്ഥാനത്ത് വരുന്നത്. ആദ്യത്തെ 6 സ്ഥാനങ്ങളിൽ എത്തിയാൽ അടുത്ത വേൾഡ് കപ്പിന് യോഗ്യത കരസ്ഥമാക്കാൻ സൗത്ത് അമേരിക്കയിൽ സാധിക്കും.അതുകൊണ്ടുതന്നെ വേൾഡ് കപ്പ് യോഗ്യതയുടെ കാര്യത്തിൽ ബ്രസീലിനെ പേടിക്കേണ്ടതില്ല. പക്ഷേ ഈ മോശം ഫോമിൽ നിന്നും കരകയറൽ അവർക്ക് നിർബന്ധമാണ്.