പത്തിൽ പത്ത്, ചരിത്രത്തിൽ സമ്പൂർണ്ണരാവുന്ന എട്ടാമത്തെ ടീമായി മാറി പോർച്ചുഗൽ!
ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന അവസാന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഐസ്ലാൻഡിനെ പോർച്ചുഗൽ പരാജയപ്പെടുത്തിയിട്ടുള്ളത്.ബ്രൂണോ ഫെർണാണ്ടസ്,ഹോർത്ത എന്നിവരാണ് ഗോളുകൾ നേടിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ,ബെർണാഡോ സിൽവ എന്നിവരാണ് അസിസ്റ്റുകൾ സ്വന്തമാക്കിയത്.
നേരത്തെ തന്നെ യൂറോകപ്പിന് യോഗ്യത നേടിയവരാണ് പോർച്ചുഗൽ. ഇപ്പോഴിതാ സമ്പൂർണരായി കൊണ്ടാണ് അവർ യൂറോകപ്പിന് വരുന്നത്.ഈ യൂറോ യോഗ്യതയിൽ ആകെ 10 മത്സരങ്ങളാണ് കളിച്ചത്. ആ 10 മത്സരങ്ങളിലും വിജയിക്കാൻ പോർച്ചുഗലിനു കഴിഞ്ഞിട്ടുണ്ട്.30 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വി മത്സരങ്ങളിൽ നിന്ന് ആകെ 36 ഗോളുകൾ നേടിയ പോർച്ചുഗൽ 2 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. ഒരു പെർഫക്റ്റ് ക്വാളിഫിക്കേഷൻ തന്നെയാണ് പോർച്ചുഗൽ ഇത്തവണ സ്വന്തമാക്കിയിട്ടുള്ളത്.
🚨
— The CR7 Timeline. (@TimelineCR7) November 19, 2023
PORTUGAL FINISH THE EURO QUALIFIERS WITH A PERFECT RECORD. 🇵🇹😱 pic.twitter.com/5fXRa7Jckw
യൂറോകപ്പിന് പെർഫെക്റ്റ് ക്വാളിഫിക്കേഷൻ നേടുന്ന ചരിത്രത്തിലെ എട്ടാമത്തെ ടീം മാത്രമാണ് പോർച്ചുഗൽ. ഇതിനു മുൻപ് 7 ടീമുകളാണ് പെർഫെക്റ്റ് കോളിഫിക്കേഷൻ നേടിയിട്ടുള്ളത്. 2020 യൂറോ യോഗ്യതയിൽ ഇറ്റലിയും ബെൽജിയവും എല്ലാ മത്സരങ്ങളും വിജയിച്ചിരുന്നു. ഇറ്റലിയാണ് ആ യൂറോകപ്പ് സ്വന്തമാക്കിയത്. 2016ലെ യൂറോ യോഗ്യതയിൽ ഇംഗ്ലണ്ട് എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ട് യോഗ്യത സ്വന്തമാക്കിയിരുന്നു.
2012ൽ സ്പെയിനും ജർമ്മനിയും എല്ലാ യോഗ്യത മത്സരങ്ങളും വിജയിച്ചിരുന്നു.2000ൽ ചെക്ക് റിപ്പബ്ലിക് എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ടായിരുന്നു യോഗ്യത കരസ്ഥമാക്കിയിരുന്നത്.1992, 2004 യൂറോ യോഗ്യത എല്ലാം മത്സരങ്ങളും വിജയിക്കാൻ കഴിഞ്ഞിട്ടുള്ള ടീമാണ് ഫ്രാൻസ്. ഇങ്ങനെ 7 ടീമുകളാണ് ഇതിനു മുൻപ് പെർഫെക്റ്റ് ക്വാളിഫിക്കേഷൻ നേടിയിട്ടുള്ളത്. ആ കൂട്ടത്തിലേക്കാണ് പോർച്ചുഗൽ ഇപ്പോൾ എത്തിയിട്ടുള്ളത്.ഇനി യൂറോ കപ്പിൽ പോർച്ചുഗൽ ഏത് രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കും എന്നതാണ് ആരാധകർക്കറിയേണ്ടത്.