കരിയറിൽ ഇതാദ്യം,882 മത്സരങ്ങൾക്ക് ശേഷം ആഗ്രഹിക്കാത്ത ഒരു കണക്കിലെത്തി പെപ് ഗാർഡിയോള!

തികച്ചും ആവേശകരമായ ഒരു മത്സരമായിരുന്നു ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്നിരുന്നത്.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് നടന്ന മത്സരത്തിൽ ആകെ 8 ഗോളുകളാണ് പിറന്നത്.4 ഗോളുകൾ വീതം നേടിക്കൊണ്ടു മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും സമനിലയിൽ പിരിയുകയായിരുന്നു. തകർപ്പൻ പ്രകടനമായിരുന്നു രണ്ട് ടീമുകളും പുറത്തെടുത്തിരുന്നത്. മത്സരത്തിന്റെ അവസാനത്തിൽ പെനാൽറ്റിയിലൂടെയായിരുന്നു ചെൽസി സമനില പിടിച്ചിരുന്നത്.

എന്നാൽ പെപ് ആഗ്രഹിക്കാത്ത ഒരു കണക്കിലേക്ക് ഇപ്പോൾ അദ്ദേഹം തന്റെ കരിയറിൽ ആദ്യമായി കൊണ്ട് എത്തിയിട്ടുണ്ട്. അതായത് ആദ്യമായാണ് അദ്ദേഹത്തിന്റെ ടീം ഒരു മത്സരത്തിൽ തന്നെ നാല് ഗോളുകൾ നേടുന്നതും നാല് ഗോളുകൾ വഴങ്ങുന്നതും. ഇതിനു മുൻപ് അദ്ദേഹത്തിന്റെ കരിയറിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല.882 മത്സരങ്ങൾ ആകെ പരിശീലകനായി കൊണ്ട് തുടർന്നിട്ടുള്ള വ്യക്തിയാണ് പെപ് ഗാർഡിയോള.

പെപ്പിന്റെ ടീം നാല് ഗോളുകൾ വഴങ്ങുക എന്നത് വളരെ അപൂർവമായി കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ഇന്നലത്തെ മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങേണ്ടി വരികയായിരുന്നു. അതോടൊപ്പം തന്നെ നാല് ഗോളുകൾ നേടുകയും ചെയ്തു. നേരത്തെ ബാഴ്സലോണ,ബയേൺ എന്നിവരെയൊക്കെ ഈ പരിശീലനം പരിശീലിപ്പിച്ചിട്ടുണ്ട്.അപ്പോഴൊന്നും ഇത്തരത്തിലുള്ള ഒരു കണക്ക് അദ്ദേഹത്തെ തേടി എത്തിയിട്ടില്ല. മാത്രമല്ല ഇന്നലത്തെ മത്സരത്തിൽ കടുത്ത ഒരു വെല്ലുവിളി തന്നെയാണ് ചെൽസി മാഞ്ചസ്റ്റർ സിറ്റിക്ക് ഉയർത്തിയിരുന്നത്.

സമനില വഴങ്ങിയെങ്കിലും മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്. 12 മത്സരങ്ങളിൽ നിന്ന് 28 പോയിന്റ് ആണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്. എന്നാൽ അവരുടെ ഒന്നാം സ്ഥാനം ഒട്ടും സുരക്ഷിതമല്ല.എന്തെന്നാൽ ഇത്രയും മത്സരങ്ങളിൽ നിന്ന് 27. വീതമുള്ള ലിവർപൂളും ആഴ്സണലും അവരുടെ തൊട്ടു പിറകിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *