പീക്കെ ജീവിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം ലോകത്ത് : പരിഹസിച്ച് ആഞ്ചലോട്ടി!

എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ ജെറാർഡ് പീക്കെ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന വലിയ രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.അതായത് റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് കിരീടം നേട്ടങ്ങൾ എല്ലാവരും പെട്ടെന്ന് മറക്കുമെന്നും എന്നാൽ ബാഴ്സയുടെ എല്ലാവരും എക്കാലവും ഓർമ്മിക്കുമെന്നുമായിരുന്നു പീക്കെയുടെ വാദം.RAC 1ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പീക്കെയുടെ ഈ വിചിത്ര വാദം പിന്നീട് ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടു.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡ് മികച്ച വിജയം നേടിയിരുന്നു. അതിനുശേഷം റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയോട് ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചിരുന്നു. പരിഹാസ രൂപേണെയാണ് ഇക്കാര്യത്തിൽ റയൽ കോച്ച് പീക്കെയെ തള്ളിക്കളഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെതായ ഒരു ലോകത്താണ് പീക്കെ ജീവിക്കുന്നത് എന്നാണ് ആഞ്ചലോട്ടി ആരോപിച്ചിട്ടുള്ളത്.റയൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പീക്കെ ജീവിക്കുന്നത് അദ്ദേഹത്തിന്റെതായ ഒരു ലോകത്ത് മാത്രമാണ്.റയൽ മാഡ്രിഡിന്റെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടം ഒരു ആരാധകൻ പോലും മറക്കില്ല എന്നത് എനിക്ക് ഉറപ്പാക്കാനാവും.ചാമ്പ്യൻസ് ലീഗ് കിരീടവും റയൽ മാഡ്രിഡിന്റെ എല്ലാ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ജീവിതകാലം മുഴുവനും ആരാധകർ ഓർത്തിരിക്കുക തന്നെ ചെയ്യും ” ഇതായിരുന്നു പീക്കെ പറഞ്ഞിരുന്നത്.

2021-22 സീസണിലായിരുന്നു റയൽ മാഡ്രിഡ് അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. ആ ചാമ്പ്യൻസ് ലീഗ് കിരീടം ആരാധകർ പോലും മറക്കും എന്നായിരുന്നു പീക്കെ പറഞ്ഞിരുന്നത്.2015ലാണ് ബാഴ്സലോണ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. അതിനുശേഷം അവർക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *