വിമർശകരുടെ വായടപ്പിക്കണമെങ്കിൽ ആദ്യം ആറ്റിറ്റ്യൂഡ് മാറ്റണം:വിനിയോട് പുയോൾ!
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. എതിർതാരങ്ങളുമായും ആരാധകരുമായും വിനീഷ്യസ് ജൂനിയർ കൊമ്പ് കോർക്കുന്നത് നാം നിരവധി തവണ കണ്ടിട്ടുണ്ട്. അതേസമയം ക്രൂരമായ വംശീയ അധിക്ഷേപങ്ങൾക്കും വിനീഷ്യസ് ഇരയാവാറുണ്ട്.
അതിനെതിരെയുള്ള താരത്തിന്റെ പോരാട്ടം തുടരുകയാണ്. എന്നാൽ അദ്ദേഹം തന്റെ ആറ്റിറ്റ്യൂഡ് മാറ്റേണ്ടതുണ്ട് എന്ന കാര്യം എഫ്സി ബാഴ്സലോണയുടെ ഇതിഹാസമായ കാർലോസ് പുയോൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിമർശകർക്ക് മറുപടി നൽകാനാണ് വിനീഷ്യസ് ശ്രമിക്കേണ്ടതെന്നും പുയോൾ കൂട്ടിച്ചേർത്തിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുയോളിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Gracias y Gracias!!! 🙏🏾 https://t.co/T6ziWTVfqb
— Vini Jr. (@vinijr) November 6, 2023
” ഒരു ഫുട്ബോൾ സഹതാരം എന്ന നിലയിൽ അദ്ദേഹവുമായി സംസാരിക്കാനാണ് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നത്.എനിക്ക് എന്താണ് ഫീൽ ചെയ്യുന്നത് എന്നത് ഞാൻ തുറന്നു പറയട്ടെ.വിനീഷ്യസ് വളരെ മികച്ച ഒരു താരമാണ്.വ്യത്യസ്തതകൾ ഉണ്ടാക്കാൻ കഴിവുള്ള താരം.അതുകൊണ്ടുതന്നെ അദ്ദേഹം ഒരുപാട് ഇഷ്ടപ്പെടുന്നു.വിനീഷ്യസ് തന്റെ ആറ്റിട്യൂട് മാറ്റുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് കൂടുതൽ റെക്കഗ്നിഷൻ ലഭിക്കും. വിമർശനങ്ങൾ കുറക്കാൻ സാധിക്കും. ” ഇതായിരുന്നു ബാഴ്സലോണ ഇതിഹാസം പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ലാലിഗയിൽ ഏറ്റവും കൂടുതൽ ഫൗളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള താരം കൂടിയാണ് വിനീഷ്യസ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ലോക ഫുട്ബോളിൽ ഒരുപാട് ആരാധകർ രംഗത്ത് വരാറുണ്ട്. ഈ സീസണിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ താരത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.