മെസ്സിക്ക് വേണ്ടി സൂക്ഷിച്ചുവെക്കൂ:ബാലൺഡി’ഓർ ചിത്രവുമായി ജാമി കാരഗർ

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാരം ആര് സ്വന്തമാക്കും എന്നറിയാൻ ഇനി അധികകാലം കാത്തിരിക്കേണ്ടതില്ല. വരുന്ന തിങ്കളാഴ്ചയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.സൂപ്പർ താരം ലയണൽ മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. എന്നാൽ സിറ്റി സൂപ്പർതാരമായ ഏർലിംഗ് ഹാലന്റ് മെസ്സിക്ക് കടുത്ത വെല്ലുവിളികൾ ഉയർത്തുന്നുമുണ്ട്.

ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ കഴിഞ്ഞദിവസം എക്‌സിൽ അഥവാ ട്വിറ്ററിൽ ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.ബാലൺഡി’ഓർ പുരസ്കാരത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. പ്രമുഖ ഫുട്ബോൾ നിരീക്ഷകനായ റിച്ചാർഡ്സും അദ്ദേഹത്തിനോടൊപ്പമുണ്ട്.ജാമി കാരഗറുടെ ക്യാപ്ഷനാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിൽ ശ്രദ്ധേയമായിരിക്കുന്നത്. ലയണൽ മെസ്സിക്ക് വേണ്ടി സൂക്ഷിച്ചുവെക്കൂ എന്നാണ് കാരഗർ ക്യാപ്ഷനായി കൊണ്ട് നൽകിയിരിക്കുന്നത്.

അതായത് വരുന്ന ബാലൺഡി’ഓർ പുരസ്കാരം ലയണൽ മെസ്സി തന്നെ നേടും എന്ന് ഉറപ്പിച്ച് പറയുകയാണ് ജാമി കാരഗർ ഇതിലൂടെ ചെയ്തിട്ടുള്ളത്.ലയണൽ മെസ്സിക്ക് തന്നെയാണ് ഇപ്പോൾ എല്ലാ ഫുട്ബോൾ നിരീക്ഷകരും ജേണലിസ്റ്റുകളും പുരസ്കാര സാധ്യത കല്പിക്കപ്പെടുന്നത്.ഏർലിംഗ് ഹാലന്റിന് ഓരോ ദിവസം കൂടുന്തോറും സാധ്യതകൾ കുറഞ്ഞുവരുന്ന ഒരു കാഴ്ചയാണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുക.

ഇതിനു മുൻപ് 7 തവണ മെസ്സി ബാലൺഡി’ഓർ നേടിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഈ അവാർഡ് നേടിയിട്ടുള്ള താരം മെസ്സിയാണ്.അത് പുതുക്കാനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ ഉള്ളത്.രണ്ടാമതുള്ള റൊണാൾഡോ അഞ്ച് തവണയാണ് ഇത് നേടിയിട്ടുള്ളത്. എട്ട് തവണ നേടിക്കഴിഞ്ഞാൽ പിന്നെ മെസ്സിയുടെ റെക്കോർഡ് തകർക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *