മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ പിൻഗാമിയെ കണ്ടെത്തി പെപ് ഗാർഡിയോള!
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ബ്രൈറ്റണാണ് അവരുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. മികച്ച രീതിയിൽ കളിക്കുന്ന ബ്രൈറ്റൺ ഇന്ന് സിറ്റിക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പ്രമുഖ മാധ്യമമായ ടെലിഗ്രാഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് താൻ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിയുന്ന സമയത്ത് തന്റെ പിൻഗാമിയായി കൊണ്ട് സിറ്റി കൊണ്ടുവരേണ്ടത് ബ്രൈറ്റൺ പരിശീലകനായ ഡി സെർബിയെയാണെന്ന് പെപ് വിശ്വസിക്കുന്നു.സെർബിയുടെ ടാക്ടിക്സ് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പരിശീലകനാണ് പെപ് ഗാർഡിയോള. മാഞ്ചസ്റ്റർ സിറ്റിക്ക് ഭാവിയിൽ അനുയോജ്യനായ ഒരു പരിശീലകൻ തന്നെയാണ് ഡി സെർബി എന്നാണ് പെപ് വിശ്വസിക്കുന്നത്.ഇക്കാര്യം അദ്ദേഹം ബാക്ക് റൂം സ്റ്റാഫിനോട് പറഞ്ഞതായും അറിയാൻ സാധിക്കുന്നുണ്ട്.
🚨 Pep Guardiola told three Brighton players after Man City's fixture at the Amex last season:
— Transfer News Live (@DeadlineDayLive) October 20, 2023
“That’s the next Man City manager,” and nodded in the direction of Roberto De Zerbi.
(Source: @TelegraphDucker) pic.twitter.com/XZ03aSzVoY
അടുത്ത സീസണിന്റെ അവസാനത്തിലാണ് പെപ്പിന്റെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കോൺട്രാക്ട് അവസാനിക്കുക.ഈ കരാർ അദ്ദേഹം പുതുക്കുമോ ഇല്ലയോ എന്നുള്ളത് വ്യക്തമല്ല. ഡി സെർബിയിൽ നിന്നും കാര്യങ്ങൾ പഠിക്കാൻ പോലും ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഗാർഡിയോളയെന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ബ്രൈറ്റനെ മികച്ച രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ ഈ പരിശീലകന് കഴിയുന്നുണ്ട്.
അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ടുകൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി ഈ മത്സരത്തിന് വരുന്നത്. അതേസമയം ബ്രൈറ്റണ് അവസാനത്തെ നാല് മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ സിറ്റി മൂന്നാം സ്ഥാനത്തും ബ്രൈറ്റൻ ആറാം സ്ഥാനത്തും ആണുള്ളത്.