ബാലൺഡി’ഓർ നേടും, നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരം ബെല്ലിംഗ്ഹാം : ലെസ്ക്കോട്ട്
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡിന് വേണ്ടി അവരുടെ പുതിയ താരമായ ജൂഡ് ബെല്ലിങ്ഹാം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം നേടി കഴിഞ്ഞിട്ടുണ്ട്. ലാലിഗയിലെ ടോപ്പ് സ്കോറർ നിലവിൽ ബെല്ലിങ്ഹാമാണ്. പല മത്സരങ്ങളിലും അവസാനത്തിൽ ഗോളടിച്ചുകൊണ്ട് റയൽ മാഡ്രിഡിന് വിജയം സമ്മാനിച്ചിട്ടുള്ള താരമാണ് ബെല്ലിങ്ഹാം.
ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ ആയിരുന്ന ജോലിയോൺ ലെസ്ക്കോട്ട് രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരം ബെല്ലിങ്ഹാമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഭാവിയിൽ ബാലൺഡി’ഓർ പുരസ്കാരം നേടാൻ ബെല്ലിങ്ഹാമിന് സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ലെസ്ക്കോട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Jude Bellingham is taking over 🌍 pic.twitter.com/rW5EKW2HDR
— GOAL (@goal) October 16, 2023
” നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരം ജൂഡ് ബെല്ലിങ്ഹാമാണ്. അദ്ദേഹം കളിക്കളത്തിൽ നിർണായക പ്രകടനങ്ങൾ നടത്തിക്കൊണ്ട് ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നു. മത്സരത്തെ നന്നായി മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.ഈ പ്രായത്തിൽ ആർക്കും അതിന് കഴിയാറില്ല. ഇതുപോലെ അദ്ദേഹം തുടരുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കാൻ സാധിക്കും.അത് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു കാര്യമായിരിക്കും ” ഇതാണ് ലെസ്ക്കോട്ട് ബെല്ലിങ്ഹാമിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഏറ്റവും മികച്ച യുവതാരത്തിന് സമ്മാനിക്കുന്ന വരുന്ന കോപ്പ ട്രോഫിക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ബെല്ലിങ്ഹാം.നിലവിൽ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനോടൊപ്പമാണ് അദ്ദേഹം ഉള്ളത്. അടുത്ത മത്സരത്തിൽ സെവിയ്യയെ നേരിട്ടതിനുശേഷമാണ് അദ്ദേഹം എൽ ക്ലാസിക്കോയിൽ അരങ്ങേറുക.