വിജയിക്കില്ല എന്ന് കരുതുമ്പോൾ അവൻ ഗോളടിക്കും, ശല്യമാണ്: ബെല്ലിങ്ഹാമിനെ പുകഴ്ത്തി ബാഴ്സ താരം!
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡിന് വേണ്ടി അവരുടെ പുതിയ താരമായ ജൂഡ് ബെല്ലിങ്ഹാം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം നേടി കഴിഞ്ഞിട്ടുണ്ട്. ലാലിഗയിലെ ടോപ്പ് സ്കോറർ നിലവിൽ ബെല്ലിങ്ഹാമാണ്. പല മത്സരങ്ങളിലും അവസാനത്തിൽ ഗോളടിച്ചുകൊണ്ട് റയൽ മാഡ്രിഡിന് വിജയം സമ്മാനിച്ചിട്ടുള്ള താരമാണ് ബെല്ലിങ്ഹാം.
ഇപ്പോഴത്തെ താരത്തെ പ്രശംസിച്ചുകൊണ്ട് ബാഴ്സ സൂപ്പർ താരമായ ആൻഡ്രിയാസ് ക്രിസ്റ്റൻസൺ രംഗത്ത് വന്നിട്ടുണ്ട്. ഒരു എതിരാളി എന്ന നിലയിൽ ബെല്ലിങ്ഹാം ഞങ്ങൾക്ക് ശല്യമാകുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത് വളരെ ഒരു മികച്ച താരത്തെയാണെന്നും ക്രിസ്റ്റൻസൺ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Jude Bellingham's annoying Barcelona players already 🤣 pic.twitter.com/yDjFwks1Qa
— GOAL (@goal) October 15, 2023
” നമ്മൾ അവരുടെ മത്സരം കാണാനിരിക്കുമ്പോൾ റിസൾട്ടിലേക്ക് നോക്കും. അവർ വിജയിക്കില്ല എന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് അദ്ദേഹം ഗോൾ നേടുക. തീർച്ചയായും ഒരു എതിരാളി എന്ന നിലയിൽ അത് എനിക്ക് വളരെയധികം ശല്യമാകുന്നു. എത്രയോ മത്സരങ്ങൾ അദ്ദേഹം ടീമിനെ രക്ഷിച്ചെടുത്തു.ഒരു കൊടുങ്കാറ്റ് തന്നെയാണ് ലീഗിൽ അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്.റയൽ മാഡ്രിഡിന് വളരെ മികച്ച ഒരു താരത്തെയാണ് ലഭിച്ചത് എന്നത് പറയാതിരിക്കാൻ നിർവാഹമില്ല ” ബാഴ്സ താരം പറഞ്ഞു.
നിലവിൽ ലാലിഗയിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തും ബാഴ്സലോണ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. അടുത്ത മത്സരത്തിൽ റയലിന്റെ എതിരാളികൾ സെവിയ്യയാണ്. അതിനുശേഷമാണ് ലീഗിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുക.