മെസ്സിയുടെ ബോഡിഗാർഡ്, പ്രചരിക്കുന്നതെല്ലാം കള്ളം : ഇന്റർ കോച്ച്

സൂപ്പർ താരം ലയണൽ മെസ്സിയുടെ ബോഡി ഗാർഡ് ആയ യാസിൻ ചൂക്കോ വളരെയധികം ജനശ്രദ്ധ നേടിയ ഒരു വ്യക്തിയാണ്.ലയണൽ മെസ്സി ഇന്റർ മയാമിയുടെ താരമായതിന് പിന്നാലെയാണ് ക്ലബ്ബ് അദ്ദേഹത്തിന്റെ മാത്രമായി കൊണ്ട് ഒരു ബോഡിഗാർഡിനെ നിയമിച്ചത്. മെസ്സിയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള കൃത്യമായ ഇടപെടലുകൾ ഇപ്പോൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്.എന്നാൽ അദ്ദേഹത്തെക്കുറിച്ച് നിരവധി വാർത്തകൾ പുറത്തേക്ക് വന്നിരുന്നു.

അതായത് അദ്ദേഹം നേരത്തെ അമേരിക്കൻ മിലിട്ടറിയിലും നേവിയിലും പ്രവർത്തിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. മാത്രമല്ല യുദ്ധത്തിൽ വരെ പങ്കെടുത്തുകൊണ്ടുള്ള പരിചയം ഇദ്ദേഹത്തിനുണ്ടെന്ന് ചില മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം വ്യാജമാണ് എന്നുള്ളത് ഇന്റർ മയാമിയുടെ പരിശീലകനായ മാർട്ടിനോ തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇതിൽ ഉൾപ്പെട്ട ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന രൂപത്തിലുള്ള കഥകളാണ് ഇപ്പോൾ പലരും പടച്ചുവിടുന്നത്.അദ്ദേഹം ഒരിക്കലും അമേരിക്കയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല. അദ്ദേഹം അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായിരുന്നില്ല, യുദ്ധത്തിൽ പങ്കെടുത്തിട്ടുമില്ല. ഇപ്പോൾ ഇദ്ദേഹത്തെ കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ എല്ലാം തന്നെ വ്യാജമാണ്. ഒരുപാട് ഡെഡിക്കേഷനോടുകൂടി, എപ്പോഴും ഫോക്കസ്ഡായി കൊണ്ട് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് മെസ്സിയുടെ ബോഡിഗാർഡ്. തീർച്ചയായും അദ്ദേഹം ഞങ്ങളുടെ സ്റ്റാഫിന്റെ ഭാഗം കൂടിയാണ് ” ഇതാണ് ഇന്റർ മയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഒരു സെലിബ്രിറ്റി പരിവേഷം തന്നെ ഇപ്പോൾ ലയണൽ മെസ്സിയുടെ ബോഡി ഗാഡിന് ലഭിച്ചിട്ടുണ്ട്.മെസ്സിയോടൊപ്പം സദാസമയവും അദ്ദേഹത്തെ നമുക്ക് കാണാൻ സാധിക്കും.ലയണൽ മെസ്സിയുടെ വരവ് വലിയ ഒരു ഇമ്പാക്ട് തന്നെയാണ് അമേരിക്കയിൽ സൃഷ്ടിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *